Advertisment

റിയാദ് പ്രവിശ്യയിലെ ബിഷ അൽറൈൻ റോഡിൽ 18 വാഹനങ്ങൾ ഉൾപ്പെട്ട അപകടം: നാല് മരണം, 23 പേർക്ക് പരിക്ക്

അപകടം നടക്കുമ്പോൾ  സ്ഥലത്ത് പൊടിക്കാറ്റും, മൂടൽ മഞ്ഞും മൂലം  ദൂരക്കാഴ്ച  തടസ്സപ്പെട്ട കാലാവസ്ഥയായിരുന്നു.   അപകടത്തിൽ പെട്ട വാഹനങ്ങൾ  വലിയ ദൂരത്തിൽ  ചിതറിക്കിടക്കുന്ന കാഴ്ച  ഭീതി പരത്തുന്നതായിരുന്നു.   

New Update
sUntitledfre

ജിദ്ദ: റിയാദ് മേഖലയിൽ ബിഷ അൽറെയിൻ  ഹൈവേയിൽ ഉണ്ടായ റോഡപകടത്തിൽ നാല് പേർക്ക് ജീവഹാനി സംഭവിക്കുകയും 23  പേർക്ക് വിവിധ തരത്തിലുള്ള പരിക്കുകൾ ഏൽക്കുകയും ചെയ്തു.  

Advertisment

18   വാഹനങ്ങൾ തമ്മിലടിച്ചും മറിഞ്ഞും ട്രാക്കിൽ നിന്ന് വഴുതിയും ഉണ്ടായ വലിയ അപകടം മോശമായ കാലാവസ്ഥ മൂലമാണെന്നാണ് പ്രാഥമിക വിവരം.

അപകടം നടക്കുമ്പോൾ  സ്ഥലത്ത് പൊടിക്കാറ്റും, മൂടൽ മഞ്ഞും മൂലം  ദൂരക്കാഴ്ച  തടസ്സപ്പെട്ട കാലാവസ്ഥയായിരുന്നു.   അപകടത്തിൽ പെട്ട വാഹനങ്ങൾ  വലിയ ദൂരത്തിൽ  ചിതറിക്കിടക്കുന്ന കാഴ്ച  ഭീതി പരത്തുന്നതായിരുന്നു.   

അപകടം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ റെഡ് ക്രസന്റ്  വാഹനങ്ങൾ  അപകടത്തിന് ഇരയായവരെ ആശുപത്രികളിൽ എത്തിച്ചു.    

അൽറെയിൻ ജനറൽ ഹോസ്പിറ്റലിലാണ്  23 കേസുകളും  ആദ്യമെത്തിച്ചത്.    അതിൽ നാല്  പേർ മരിച്ചു,   ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ എട്ട് പേരെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു.

മരണപ്പെട്ടവരെ കുറിച്ചോ പരിക്കേറ്റവരെ കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Advertisment