Advertisment

സ്വിറ്റ്സര്‍ലന്‍ഡില്‍ വര്‍ക്കിങ് ഹോളിഡേ വിസ നേടാം

New Update
hgujhhbk

ജനീവ: യുവാക്കള്‍ക്കായി സ്വിറ്റ്സര്‍ലന്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ള വര്‍ക്കിങ് ഹോളിഡേ വിസ ഏറെ ആകര്‍ഷകമാണ്. നിശ്ചിത കാലത്തേക്ക് രാജ്യത്ത് താമസിക്കുകയും, അതിനൊപ്പം സോപാധികമായി ജോലി തുടരുകയും ചെയ്യാന്‍ അനുവദിക്കുന്ന രീതിയാണിത്.

വിവിധ രാജ്യങ്ങളില്‍ ഈ സമ്പ്രദായം നിലവിലുണ്ടെങ്കിലും, അവധിക്കാലത്തെക്കാള്‍ ജോലിക്കു പ്രാധാന്യം നല്‍കുന്നു എന്നാണ് സ്വിറ്റ്സര്‍ലന്‍ഡിലെ വര്‍ക്കിങ് ഹോളിഡേ വിസയുടെ പ്രത്യേകത. നിശ്ചിത കാലയളവില്‍ ജോലി മാറാനും അനുമതിയില്ല.

18 മാസത്തേക്കാണ് സ്വിറ്റ്സര്‍ലന്‍ഡ് ഇത്തരത്തിലുള്ള വിസ അനുവദിച്ചുവരുന്നത്. ഇത് ദീര്‍ഘിപ്പിക്കാന്‍ വ്യവസ്ഥയില്ല. എന്നാല്‍, 18 മാസ കാലയളവിനിടെ രാജ്യം വിടാനും തിരിച്ചുവരാനും അവകാശമുണ്ടാകും.

അതേസമയം, എല്ലാ രാജ്യക്കാര്‍ക്കും സ്വിറ്റ്സര്‍ലന്‍ഡ് വര്‍ക്കിങ് ഹോളിഡേ വിസ നല്‍കുന്നില്ല. യൂറോപ്യന്‍ യൂണിയന്‍, ഇഎഫ്ടിഎ (ഐസ്ളന്‍ഡ്, ലീച്ച്റ്റന്‍സ്ററീന്‍, നോര്‍വേ) എന്നീ രാജ്യങ്ങള്‍ കൂടാതെ താഴെ പറയുന്ന രാജ്യക്കാര്‍ക്കു മാത്രമാണ് ഇത് നല്‍കുന്നത്:
ഓസ്ട്രേലിയ
അര്‍ജന്റീന
ക്യാനഡ
ചിലി
ഇന്തോനേഷ്യ
ജപ്പാന്‍
മൊണാക്കോ
ന്യൂസിലന്‍ഡ്
ഫിലിപ്പീന്‍സ്
റഷ്യ
സൗത്ത് ആഫ്രിക്ക
ടുണീഷ്യ
യുക്രെയ്ന്‍
യുഎസ്

Advertisment