Advertisment

റേസിസം കുറവുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഏതെല്ലാം

New Update
nbjn vh

ബ്രസല്‍സ്: വംശീയ വിദ്വേഷത്തിനും വിവേചനത്തിനും കുപ്രസിദ്ധമാണ് പല യൂറോപ്യന്‍ രാജ്യങ്ങളും. സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ വന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി ഇതില്‍ വ്യത്യാസം വരുന്നുണ്ട്. എന്നാല്‍, വംശീയത തന്നെ മുദ്രാവാക്യമാക്കിയ തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ യൂറോപ്പില്‍ ഉടനീളം വേരുറപ്പിക്കുകയും ചെയ്യുന്നു.

ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് വംശീയ മനോഭാവം ഏറ്റവും കുറവുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാന്‍ ഒരു പഠനം സംഘടിപ്പിക്കപ്പെടുന്നത്.

ഇതു പ്രകാരം, സ്പെയിനാണ് വംശീയത ഏറ്റവും കുറവുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യം. വംശീയ തുല്യതയുടെ കാര്യത്തില്‍ രണ്ടാം യുകെയാണ്. അടുത്ത രണ്ടു സ്ഥാനങ്ങളില്‍ സ്വീഡനും പോര്‍ച്ചുഗലും.

ഈ പട്ടികയില്‍ അവസാന സ്ഥാനത്തെത്തിയ യൂറോപ്യന്‍ രാജ്യമാകട്ടെ, പോളണ്ട് ആണ്. കഴിഞ്ഞ 12 മാസത്തിനിടയിലെ കണക്കുകളാണ് പട്ടിക തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.

Advertisment