Advertisment

ഒഐസിസി യു കെയുടെ ആഭിമുഖ്യത്തിൽ കെപിസിസി അധ്യക്ഷൻ പങ്കെടുക്കുന്ന ഉമ്മൻ‌ചാണ്ടി അനുസ്മരണ സമ്മേളനം ഞായറാഴ്ച; നേതാക്കന്മാരെയും പ്രവർത്തകരെയും വരവേല്ക്കുന്നതിന് ക്രോയ്ഡണിൽ 'സ്മൃതിവേദി' ഒരുങ്ങി

പ്രശസ്ത ഗായകൻ  ചാൾസ് ആന്റണിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന സംഗീത വിരുന്ന് ചടങ്ങിന് മാറ്റുകൂട്ടും. സമ്മേളനത്തിൽ  പങ്കെടുക്കുന്നവർക്ക്‌ ലഘു ഭക്ഷണവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

author-image
റോമി കുര്യാക്കോസ്
Updated On
New Update
ukUntitledfre

ക്രോയ്ഡൻ: ഒഐസിസി യു കെയുടെ ആഭിമുഖ്യത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം പിയെ പങ്കെടുപ്പിച്ചുകൊണ്ട്  സംഘടിപ്പിക്കുന്ന ഉമ്മൻ‌ ചാണ്ടി അനുസ്മരണത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി.

Advertisment

ഞായറാഴ്ച (ജൂലൈ 28) ക്രോയ്ഡണിൽ വെച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കെപിസിസി അധ്യക്ഷന് പുറമെ ചാണ്ടി ഉമ്മൻ എം എൽ എ, കെപിസിസി വൈസ് പ്രസിഡന്റും മുൻ എം എൽ എയുമായ വി പി സജീന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ, കെപിസിസി സെക്രട്ടറി റിങ്കൂ ചെറിയാൻ, ഒഐസിസി ഗ്ലോബൽ പ്രസിഡന്റ്‌ ജയിംസ് കൂടൽ, യു കെ പാർലമെന്റിലെ ഏക മലയാളി സാന്നിധ്യവും ആഷ്ഫോർഡ് എം പിയുമായ സോജൻ ജോസഫ്, കേംബ്രിഡ്ജ്‌ മേയർ ബൈജു തിട്ടാല, മുൻ ക്രോയ്ഡൻ മേയർ മഞ്ജു ഷാഹുൽ ഹമീദ്, മലങ്കര ഓർത്തഡോക്സ്  സഭ വൈദീക സെക്കട്ടറി ഫാ. ഡോ. നൈനാൻ വി ജോർജ്, കെഎംസിസി (യു കെ) നേതാവ് സഫീർ തുടങ്ങിയവരും കേരളത്തിൽ നിന്നും യു കെയിൽ നിന്നുമുള്ള പ്രമുഖ രാഷ്ട്രീയ - സാമൂഹിക - സാമുദായിക നേതാക്കളും പങ്കെടുക്കും.

പ്രശസ്ത ഗായകൻ  ചാൾസ് ആന്റണിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന സംഗീത വിരുന്ന് ചടങ്ങിന് മാറ്റുകൂട്ടും. സമ്മേളനത്തിൽ  പങ്കെടുക്കുന്നവർക്ക്‌ ലഘു ഭക്ഷണവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

uk8Untitledfre

യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കോൺഗ്രസ് പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ നെഞ്ചിലേറ്റിയ നിരവധി സുമനസ്സുകളും അണിചേരുന്ന അനുസ്മരണ സമ്മേളനത്തിന്റെ ക്രമീകരണങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

ഒഐസിസി യു കെ നാഷണൽ പ്രസിഡന്റ്‌ കെ കെ മോഹൻദാസ്, ഒഐസിസി യു കെ ജനറൽ സെക്രട്ടറി ബേബികുട്ടി ജോർജ്‌ (പ്രോഗ്രാം ജനറൽ കൺവീനർ), ഒഐസിസി യു കെ വർക്കിംഗ് പ്രസിഡന്റ് സുജു ഡാനിയേൽ (സ്വാഗത കമ്മറ്റി കൺവീനർ) എന്നിവരുടെ നേതൃത്വത്തിലാണ് പ്രോഗ്രാം കമ്മിറ്റിയുടെ പ്രവർത്തനം ഏകോപിപ്പിച്ചിരിക്കുന്നത്.

ചടങ്ങിൽ ക്രോയ്ഡനിലെ മലയാളി നഴ്സുമാർ - എൻ എച് എസ് ജീവനക്കാർ എന്നിവരടങ്ങുന്ന പ്രത്യേക സംഘം പങ്കെടുക്കുകയും ഉമ്മൻ ചാണ്ടിയെ അനുസ്‌മരിക്കുകയും ചെയ്യും.

H

വേദിയുടെ വിലാസം: 

St Jude With St Aidan Hall

Thornton Heath

CR7 6BA

പരിപാടിയെ കുറിച്ചുള്ള വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: 

ജനറൽ കൺവീനർ

ബേബികുട്ടി ജോർജ്: 07961 390907

ജോയിന്റ് കൺവീനർമാർ 

അപ്പാ ഗഫുർ: 07534 499844

വിൽ‌സൺ ജോർജ്: 07725737105

ഷൈനു മാത്യൂസ്: 07872514619

Advertisment