Advertisment

ക്യാനഡയിലെ ഹിന്ദു ക്ഷേത്രം ആക്രമണത്തെ ട്രൂഡോ അപലപിച്ചു

New Update
nbjmn

ഒട്ടാവ: ക്യാനഡയിലെ ബ്രാംപ്ടണിലുള്ള ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയ ഖാലിസ്ഥാന്‍ വാദികള്‍ ആക്രമണം നടത്തി. പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ ആക്രമണത്തെ അപലപിച്ചു.

'ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറില്‍ നടന്ന അക്രമം അംഗീകരിക്കാനാവില്ല. ഓരോ ക്യാനഡക്കാരനും അവരുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കാന്‍ അവകാശമുണ്ട്. സമൂഹത്തെ സംരക്ഷിക്കാനും ഈ സംഭവം അന്വേഷിക്കാനും വേഗത്തില്‍ പ്രതികരിച്ചതിന് പീല്‍ റീജിയണല്‍ പൊലീസിന് നന്ദി.' പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞു.

വടികളുമായി എത്തിയ സംഘം ക്ഷേത്രത്തിന് മുന്നില്‍വച്ച് വിശ്വാസികളെ ആക്രമിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ഇതിനിടെ, പ്രതിഷേധത്തില്‍ പങ്കെടുത്ത പൊലീസ് ഓഫിസറെ കാനഡ സസ്പെന്‍ഡ് ചെയ്തു. പീല്‍ മേഖല പൊലീസ് ഓഫിസര്‍ പ്രതിഷേധറാലിയില്‍ പങ്കെടുത്തിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോകളില്‍നിന്നാണ് വ്യക്തമായത്. ഇയാള്‍ ഡ്യൂട്ടിയില്‍ ആയിരുന്നില്ലെന്നും സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുകയാണെന്നും മാധ്യമവിഭാഗം ഉദ്യോഗസ്ഥന്‍ റിച്ചാര്‍ഡ് ചിന്‍ അറിയിച്ചു.

Advertisment