Advertisment

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പെയിന്‍ അനുമതി നിഷേധിച്ചു

New Update
gfdsdaf

മാഡ്രിഡ്: ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പെയിനിലെ തുറമുഖത്ത് പ്രവേശനാനുമതി നിഷേധിച്ചതായി വിദേശകാര്യമന്ത്രി ഹോസെ മാനുവല്‍ അല്‍ബ്രാസ് അറിയിച്ചു. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു കപ്പല്‍ തടയുന്ന സംഭവം സ്പെയിനില്‍ ഉണ്ടാകുന്നത്. ഇസ്രയേലിനുള്ള ആയുധങ്ങളുമായി പോകുന്ന കപ്പല്‍ സ്പാനിഷ് തുറമുഖത്ത് പ്രവേശനാനുമതി ചോദിക്കുന്നതും ഇതാദ്യമാണ്.

Advertisment

കപ്പലിന് അനുമതി നിഷേധിച്ചത് ഒറ്റപ്പെട്ട തീരുമാനമല്ലെന്നും, ഇസ്രയേലിലേക്ക് ആയുധങ്ങളുമായി വരുന്ന ഒരു കപ്പലിനും പ്രവേശനാനുമതി നല്‍കില്ലെന്നും അല്‍ബ്രാസ് വ്യക്തമാക്കി. മധ്യപൂര്‍വേഷ്യക്ക് ഇപ്പോള്‍ ആവശ്യം ആയുധങ്ങളല്ല, സമാധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന അപൂര്‍വം യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് സ്പെയിന്‍. മറ്റ് യുറോപ്യന്‍ രാജ്യങ്ങളെ തങ്ങളുടെ നിലപാടിനൊപ്പം ചേര്‍ക്കാനും സ്പെയിന്‍ ശ്രമിക്കുന്നുണ്ട്. സ്വതന്ത്രമായ പലസ്തീന്‍ രാഷ്ട്രം രുപീകരിക്കണമെന്നാണ് സ്പെയിനിന്റെ നിലപാട്. നേരത്തെ ഗസ്സയില്‍ ആക്രമണം തുടങ്ങിയതിന് പിന്നാലെ ഇസ്രായേലിനുള്ള ആയുധവില്‍പ്പനയും സ്പെയിന്‍ നിര്‍ത്തിവെച്ചിരുന്നു.

അതേസമയം, കപ്പല്‍ ഏതു രാജ്യത്തു നിന്നു വന്നതാണെന്നത് അടക്കമുള്ള വിശദാംശങ്ങള്‍ സ്പെയിന്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മേയ് 21ന് തുറമുഖത്ത് പ്രവേശിക്കാനാണ് അനുമതി ചോദിച്ചിരുന്നതെന്നാണ് ഗതാഗതി മന്ത്രി നല്‍കിയ സൂചന. കപ്പല്‍ ഡെന്‍മാര്‍ക്കില്‍നിന്നു വന്നതാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇസ്രായേലിലെ ഹൈഫ തുറമുഖത്തേക്ക് 27 ടണ്‍ സ്ഫോടക വസ്തുക്കളുമായാണ് കപ്പല്‍ പോകുന്നതെന്നാണ് അനൗദ്യോഗിക വിവരം

ship spain
Advertisment