Advertisment

സെമിറ്റിക് വിരുദ്ധരുടെ ഡച്ച് പൗരത്വം റദ്ദാക്കുന്നത് പരിഗണനയില്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vhbjbk

ആംസ്ററര്‍ഡാം: നെതര്‍ലന്‍ഡ്സില്‍ സെമിറ്റിക് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ പൗരത്വം റദ്ദാക്കുന്നത് മന്ത്രിസഭയുടെ പരിഗണനയില്‍. ഇരട്ട പൗരത്വമുള്ളവരാണെങ്കില്‍ മാത്രം ഡച്ച് പൗരത്വം റദ്ദാക്കാനാണ് ഉദ്ദേശിക്കുന്നത്.

കൂടുതല്‍ നടപടികളുണ്ടാകും മുന്‍പ് ഈ വിഷയം സൂക്ഷ്മമായി പരിശോധിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇരട്ട പൗരത്വമുള്ളവര്‍ക്കും ഡച്ച് പൗരത്വം മാത്രമുള്ളവര്‍ക്കും ഇടയില്‍ വേര്‍തിരിവ് സൃഷ്ടിക്കാന്‍ ഇതിടയാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു.

ആംസ്ററര്‍ഡാമില്‍ വച്ച് ഇസ്രയേല്‍ ~ പലസ്തീന്‍ അനുകൂലികള്‍ തമ്മില്‍ ഏറ്റുമുണ്ടലുണ്ടായതു പോലുള്ള സംഭവങ്ങളാണ് കടുത്ത നടപടിയിലേക്ക് സര്‍ക്കാരിനെ നയിക്കുന്നത്. കഴിഞ്ഞ ആഴ്ചത്ത ഫുട്ബോള്‍ കലാപത്തില്‍ അഞ്ച് പേര്‍ ആശുപത്രിയിലാകുകയും അറുപതു പേര്‍ അറസ്ററിലാകുകയും ചെയ്തിരുന്നു.

എന്നാല്‍, ഇരട്ട പൗരത്വമുള്ളവരുടെ ഡച്ച് പൗരത്വം റദ്ദാക്കാനുള്ള നീക്കം കുടിയേറ്റ പശ്ചാത്തലമുള്ളവര്‍ക്കെതിരായ വിവേചനമായി മാറുമെന്ന ആരോപണം നിലനില്‍ക്കുന്നു.

Advertisment