ക്രോയ്ഡൺ: ഓ ഐ സി സി (യു കെ) സറെ റീജിയൻ പുനസംഘടിപ്പിച്ചു. റീജിയൻ ഭാരവാഹികളിൽ ഏതാനും പേർ സംഘടനയുടെ പുതുതായി രൂപീകൃത്യമായ നാഷണൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ വന്ന ഒഴിവുകൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് റീജിയൻ പുനസംഘടിപ്പിച്ചത്.
റീജിയൻ പ്രസിഡന്റ് വിൽസൻ ജോർജിന്റെ അധ്യക്ഷതയിൽ നവംബർ 2 ന് ക്രോയ്ഡനിൽ വച്ച് കൂടിയ ജനറൽ ബോഡി മീറ്റിംഗിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്.
ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലായിരുന്ന നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈൻ ആയി പങ്കെടുത്തു ആശംസകൾ അറിയിച്ചു.
നിലവിലെ റീജിയൻ സെക്രട്ടറി സാബു ജോർജ് റിപ്പോർട്ട് അവതരിപ്പിക്കുകയും റീജിയൻന്റെ പ്രവർത്തനങ്ങളുമായി ഇതുവരെ സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
നാഷണൽ വർക്കിംഗ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ്, വൈസ് പ്രസിഡന്റ് ജോർജ് ജോസഫ്, ജനറൽ സെക്രട്ടറിമാരായ അഷറഫ് അബ്ദുള്ള, തോമസ് ഫിലിപ്പ് (ജോജി), ട്രഷറർ ബിജു വർഗീസ് എന്നിവർ പുതിയ കമ്മിറ്റിക്ക് അനുമോദനങ്ങൾ നേർന്നുകൊണ്ട് സംസാരിച്ചു.
നേരത്തെ, ഒ ഐ സി സി (യു കെ)യുടെ പ്രവർത്തനം യു കെയിലുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ റീജിയനുകൾ / യൂണിറ്റുകൾ രൂപീകരിക്കുന്നതിനും നിലവിലുള്ളവ പുനസംഘടിപ്പിക്കുന്നതിനുമുള്ള നിർദേശം കെ പി സി സിയിൽ നൽകിയിരുന്നു.
അതിന്റെ പശ്ചാത്തലത്തിൽ റീജിയൻ / യൂണിറ്റുകളുടെ പുനരുദ്ധരണത്തിനും ഏകോപനത്തിനുമായി നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ വർക്കിംഗ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ്, ജനറൽ സെക്രട്ടറി അഷറഫ് അബ്ദുള്ള എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി കവട്രിയിൽ നടന്ന നാഷണൽ കമ്മിറ്റി യോഗത്തിൽ വച്ച് രൂപീകരിച്ചിരുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഓ ഐ സി സി (യു കെ) സറെ റീജിയൻ ഭാരവാഹികൾ:
പ്രസിഡന്റ്: വിൽസൻ ജോർജ്
വൈസ് പ്രസിഡന്റുമാർ: ജെറിൻ ജേക്കബ്, നന്ദിത നന്ദൻ
ജനറൽ സെക്രട്ടറി: ഗ്ലോബിറ്റ് ഒലിവർ
ജോയിൻ സെക്രട്ടറി:
സനൽ ജേക്കബ്
ട്രഷറർ: അജി ജോർജ്
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ബിജു ഉതുപ്പ്, സുമലാൽ മാധവൻ, അലീന ഒലിവർ, അസ്റുദ്ധീൻ അസീസ്, ലിജോ തോമസ്, അജീഷ് കെ എസ്, മുഹമ്മദ് നൂർ