മെല്‍ബണ്‍: മെല്‍ബണിലെ പ്രശസ്തമായ അഡ്വെഞ്ചര്‍ ക്ലബിലെ പതിനേഴ് അംഗങ്ങള്‍ അടങ്ങിയ ഓഫ് റോഡ് ചരിത്രതാളുകളില്‍ ഇടംനേടി. മെല്‍ബണില്‍നിന്നും ആദ്യമായാണ് ഏഴ് മണിക്കൂര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ച് അഡിലിഡിലെ അഡ്വെഞ്ചര്‍ പ്രേമികളുടെ പറുദീസ എന്ന് വിശേഷിപ്പിക്കുന്ന സ്‌റ്റോക്ക്‌മെന്‍സ്ഡ്യുന്‍, ചിനാമന്‍ വെല്‍ ട്രാക്ക്, പെലില ട്രാക്ക്, നെറ്റിങ്ങ് ടെന്‍സ് ട്രക്ക് എന്നിവ അടങ്ങുന്ന പ്രദേശത്തേക്ക് യാത്ര തിരിച്ചത്. മൂന്നുദിവസം നീണ്ടുനിന്ന ഓഫ് റോഡ് ഇത്തവണ എന്തു കൊണ്ടും വ്യത്യസ്തമായിരുന്നു. ലിഡില്‍ ഡെസെര്‍ട്ട് നേച്വര്‍ റിസോര്‍ട്ട് എന്‍ ഹില്ലിലായിരുന്നു
അഡ്വെഞ്ചര്‍ ക്ലബിലെ കേഡറ്റുകളുടെ താമസം അറേഞ്ച് ചെയ്തിരുന്നത്. രണ്ടാംദിവസം അഞ്ച് ഫോര്‍വീര്‍ ഡ്രൈവ് വണ്ടികളില്‍ ആയി പതിനേഴ് കേഡറ്റുകള്‍ അതിസാഹസിക ഡിസേര്‍ട്ടുകളില്‍ ഒന്നായ ബിഗ് ഡ്യൂണ്‍ ട്രാക്, ബിഗ് ഡിസേര്‍ട്ട് വഴിയുള്ള യാത്ര പുതിയ അനുഭവമായി.
ഓസ്‌ട്രേലിയായിലെ അഡിലിഡ് പ്രദേശത്തെ പ്രാന്തപ്രദേശങ്ങളില്‍ നോക്കത്താദൂരത്ത് പര ന്ന്കിടക്കുന്ന മരുഭൂമിയിലൂടെയുള്ള യാത്ര ഈ ലേഖകനും പുതിയ അനുഭവമായി. ഡ്രൈവിംഗ് രംഗത്തെ കുലപതികളായ ക്യാപ്റ്റന്‍മാര്‍ ജോസ് ചക്കാലയും, കൊച്ചുമോന്‍ തച്ചേട്ടും ഈപ്രാവ ശ്യത്തെ കോര്‍ഡിനേറ്റര്‍മാരായ സോണി പുലിമല, സിറിള്‍ മൂലക്കാട്ട്, കൂടാതെ സോബി പുളിമല യുടെ ഉടമസ്ഥതയിലുള്ള ആയിരം കുതിരശക്തിയോടെ കുതിക്കുന്നപെട്രോള്‍എന്നിവരുടെ വാഹന ങ്ങളില്‍ ആയിരുന്നു മണലാരണ്യത്തിലൂടെ ഓഫ്‌റോഡ് യാത്ര നടത്തിയത്.
മൂന്നാംദിവസം ഡാബോല പിങ്ക് ലേക്കിന്റെ തീരത്തുകൂടിയുള്ള യാത്ര അതിസാഹസികമായിരുന്നു. മൂന്നുദിവസം നീണ്ടുനിന്ന യാത്രയ്ക്ക് വേണ്ട ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നതിന് ഷാജി ചക്കാലയില്‍, സോബി പുളിമല എന്നിവര്‍ നേത്യത്വം നല്‍കി. അംഗങ്ങള്‍ക്ക് ആത്മധൈര്യം പകര്‍ന്നുനല്‍കാന്‍ പാനീയങ്ങള്‍ വിളമ്പിയിരുന്നത് ജയ്‌മോന്‍ പോളപ്രായിലും, കറിയാച്ചന്‍ കൊച്ചുപറമ്പിലുമായിരുന്നു.
മൂന്നു ദിവസം വനാന്തരത്തിലെ മണലാരണ്യത്തിലൂടെ ജീവന്‍ പണയം വെച്ച് നടത്തിയ ഓഫ്റോഡില്‍ ജോസ് ചക്കാല, കൊച്ചുമോന്‍ തച്ചേട്ട്, സോബി പുളിമല, സിറില്‍ മൂലക്കാട്ട്, രേണു തച്ചേടന്‍, മോന്‍സി പൂത്തറ, സൈമച്ചന്‍ ചാമക്കാലാ, ജസ്‌മോന്‍ പോളപ്രായില്‍, പീല്‍സി കമ്പക്കാലുങ്കല്‍, ഷാനി കോയിക്കാട്ട്, റെജി പാറയ്ക്കന്‍, ഷാജി ചക്കാല, ബാബു മണലേല്‍, അലക്സ് വെള്ളാപ്പ ള്ളി, സോബി പുളിമല, ജിന്‍സ് കണ്ണച്ചാന്‍പറമ്പില്‍, കറിയാച്ചന്‍ കൊച്ചുപറമ്പില്‍ എന്നീ കേഡറ്റുകള്‍ അഡ്വഞ്ചര്‍ ക്ലബിന്റെ ഓഫ്റോഡില്‍ പങ്കെടുത്തു.