Advertisment

ഡെന്മാര്‍ക്കിൽ വിദേശ രാജ്യങ്ങളുടെ പതാകകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വരുന്നു

New Update
njui8900

വിദേശ രാജ്യങ്ങളുടെ പതാകകളുടെ ഉപയോഗം രാജ്യത്ത് നിയന്ത്രിക്കുന്നതിന് ഡെന്മാര്‍ക്ക് നിയമം കൊണ്ടുവരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ജനുവരി ഒന്നിന് പുതിയ നിയമം പ്രാബല്യത്തില്‍ വരും.

Advertisment

ഗാര്‍ഡനില്‍ അമേരിക്കന്‍ പതാക പാറിച്ച ഡെന്മാര്‍ക്കുകാരനെതിരെ അടുത്തിടെ സര്‍ക്കാര്‍ കേസ് എടുത്തിരുന്നു. 1915ലെ പ്രോട്ടോക്കോള്‍ പ്രയോഗത്തില്ലാത്തതിനാല്‍ അദ്ദേഹത്തിന് ഇങ്ങനെ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു കേസില്‍ ഡെന്മാര്‍ക്ക് സുപ്രീം കോടതി വിധിച്ചത്. ഈ വിധിയെ മറികടക്കുന്നതിനാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്.

ഈ നിയമത്തില്‍ വിദേശരാജ്യങ്ങളുടെ പതാകകള്‍ സ്വതന്ത്രമായി പറത്തുന്നതിന് വിലക്കുണ്ടാകുമെന്ന് ഡെന്മാര്‍ക്ക് ജസ്റ്റിസ് മന്ത്രി പീറ്റര്‍ ഹമ്മല്‍ഗാര്‍ഡ് പറഞ്ഞു. ഡാനിഷ് പതാകയായ ഡാനെബ്രോഗ് ആണ് ഏറ്റവും പ്രധാനപ്പെട്ട ദേശീയ ചിഹ്നമെന്ന് മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

മറ്റ് രാജ്യങ്ങളുടെ വിദേശ പതാകകള്‍ നിയമം നിരോധിക്കില്ല. പ്രകടനങ്ങള്‍ക്കും കായിക മത്സരങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കും ഇവ ഉപയോഗിക്കാം.നോര്‍ഡിക് രാജ്യങ്ങള്‍, ഗ്രീന്‍ലാന്‍ഡ്, ഫറോ ദ്വീപുകള്‍, ജര്‍മ്മനി, അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയുടെ പതാകകള്‍ക്കും നിയമം ബാധകമാക്കിയിട്ടില്ല.എംബസികള്‍ക്കും അവരുടെ രാജ്യങ്ങളുടെ പതാകകള്‍ പറത്താം.

Advertisment