Advertisment

വന്‍കൂവര്‍-ടൊറന്റോ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി ഖലിസ്ഥാന്‍വാദികള്‍

New Update
vgzbvxh gxyhgbzs

വന്‍കൂവര്‍: കാനഡയിലെ നയതന്ത്ര സാന്നിധ്യം ഇന്ത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വന്‍കൂവര്‍ ടൊറന്റോ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി ഖലിസ്ഥാന്‍ അനുകൂലികള്‍. ഖലസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് പ്രതിഷേധ പ്രകടനം.

Advertisment

കാനഡയില്‍ ഇന്ത്യ ഇടപെടുന്നു എന്ന ആരോപണത്തെച്ചൊല്ലിയുള്ള രാജ്യാന്തര സംഘര്‍ഷങ്ങള്‍ക്കിടയില്‍ വെള്ളിയാഴ്ച വന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്ത് സറേയിലെ ഗുരു നാനാക്ക് സിഖ് ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.

വന്‍കൂവറിലെയും ടൊറന്റോയിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ അടച്ചുപൂട്ടണമെന്നും കമ്മിറ്റി വക്താവ് കനേഡിയന്‍ ഗവണ്‍മെന്റിനോ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുമ്പോള്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ സുരക്ഷിതരല്ലെന്നും അദ്ദേഹം പറയുന്നു.

2023 ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചു. 2023 സെപ്റ്റംബറില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ ഈ ആരോപണം ഉന്നയിച്ചു. എന്നാല്‍ ഈ ആരോപണം അസംബന്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇന്ത്യ അറിയിച്ചു.

ഇന്ത്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയതിന് പിന്നാലെ ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കുകയും കാനഡയിലെ ഹൈക്കമ്മീഷണറെ
 പിൻവലിക്കുകയും ചെയ്തിരുന്നു. 



Advertisment