ടൊറന്റോ: 2027-ഓടെ കാനഡയിലെ കുടിയേറ്റക്കാരുടെ എണ്ണം അഞ്ച് ലക്ഷത്തില്‍ നിന്നും മൂന്നുലക്ഷത്തി അറുപത്തി അയ്യായിരം ആക്കി കുറയ്ക്കുമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു.
വ്യാജ കോളേജുകളും വന്‍കിട കോര്‍പ്പറേഷനുകളും പോലുള്ള 'മോശം അഭിനേതാക്കള്‍' ഇമിഗ്രേഷന്‍ സംവിധാനത്തെ ചൂഷണം ചെയ്യുന്നുവെന്നും ട്രൂഡോ തന്റെ ഔദ്യോഗിക ചാനലില്‍ പുറത്തിറക്കിയ വീഡിയോയില്‍ പറഞ്ഞു.
കോവിഡ് ലോക്ക്ഡൗണുകള്‍ക്ക് ശേഷം കാനഡയുടെ തൊഴില്‍ വിപണിയെ പിന്തുണയ്ക്കുന്നതില്‍ കുടിയേറ്റം നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
എന്നാല്‍, അതിനുശേഷം ചിലര്‍ ആ നയത്തെ ദുരുപയോഗം ചെയ്തതായും ട്രൂഡോ പറഞ്ഞു. ഉയര്‍ന്ന ട്യൂഷന്‍ ഫീസുകള്‍ക്കായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്ന സ്‌കൂളുകളും പൗരത്വത്തിനായി വ്യാജ വഴികള്‍ വാഗ്ദാനം ചെയ്യുന്നവരുമൊക്കെ ഇതിന് ഉദാഹരണമാണ്.
ബിസിനസുകള്‍ക്ക് അധിക തൊഴില്‍ പിന്തുണ ആവശ്യമില്ലെന്ന് വ്യക്തമായതോടെ കുടിയേറ്റ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തന്റെ സര്‍ക്കാരിന് വേഗത്തില്‍ പ്രതികരിക്കാമായിരുന്നുവെന്നും ട്രൂഡോ സമ്മതിച്ചു.