Advertisment

എഐ ഉപയോഗിച്ച് ബാലപീഡന ചിത്രങ്ങള്‍ തയാറാക്കുന്നതിനെതിരേ യൂറോപോള്‍

New Update
cfvcgcg45
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ബാലപീഡനത്തിന്റെ ചിത്രങ്ങള്‍ തയാറാക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നതായി യൂറോപോളിന്റെ മുന്നറിയിപ്പ്. യഥാര്‍ഥ ആളുകളെന്നു തോന്നിക്കുന്ന തരത്തിലുള്ള ഡീപ്പ് ഫെയ്ക്ക് സാങ്കേതികവിദ്യയും ഇതില്‍ കാര്യമായി ഉപയോഗിച്ചു വരുന്നു എന്നാണ് ഇവര്‍ പറയുന്നത്.

ഇത്തരം പ്രവണതകള്‍ ഭാവിയില്‍ വര്‍ധിക്കാനാണ് സാധ്യതയെന്നും യൂറോപോള്‍ തയാറാക്കിയ 37 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികളെ തിരിച്ചറിയാന്‍ പോലും ബുദ്ധിമുട്ടാണ്.

മുന്നൂറു മില്യന്‍ കുട്ടികളാണ് പ്രതിവര്‍ഷം ഏതെങ്കിലും തരത്തിലുള്ള ഓണ്‍ലൈന്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതെന്നാണ് കഴിഞ്ഞ മേയില്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായിട്ടുള്ളത്.
Advertisment