Advertisment

ക്രിസ്ററ്യാനോ കസറി; അയര്‍ലന്‍ഡിനെ മുക്കി പോര്‍ച്ചുഗല്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vvvvvvvg67

ലിസ്ബണ്‍: യൂറോ കപ്പിനു മുന്‍പ് അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ നിര്‍ണായക വിജയവുമായി പോര്‍ച്ചുഗല്‍. യൂറോ 2024 കിക്കോഫിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ക്രൊയേഷ്യയോടു തോറ്റതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ ഈ മത്സരത്തിലെ മൂന്നു ഗോള്‍ വിജയം പറങ്കിപ്പടയ്ക്കു സഹായകമാകും.

Advertisment

അയര്‍ലന്‍ഡിനെതിരെ സൂപ്പര്‍ താരം ക്രിസ്ററാനോ റൊണാള്‍ഡോ കളിക്കാനിറങ്ങുമോ എന്ന ആശങ്കയ്ക്കു മറുപടിയായി, ക്രിസ്ററ്യാനോ ഇറങ്ങുക മാത്രമല്ല രണ്ടു ഗോളും നേടി.

ജോവോ ഫെലിക്സാണ് പതിനെട്ടാം മിനിറ്റില്‍ പോര്‍ച്ചുഗലിനായി അക്കൗണ്ട് തുറന്നത്. 50, 60 മിനിറ്റുകളില്‍ ക്രിസ്ററ്യാനോയുടെ ഇരട്ട ഗോളും വന്നതോടെ അയര്‍ലന്‍ഡിന് തിരിച്ചുവരാന്‍ പഴുതില്ലാതായി.

ക്രൊയേഷ്യക്കെതിരേ ക്രിസ്ററ്യാനോ കളിച്ചിരുന്നില്ല. എന്നാല്‍, അയര്‍ലന്‍ഡിനെതിരേ മുഴുവന്‍ സമയവും കളത്തിലുണ്ടായിരുന്നു. കരിയറിലെ ആറാമത്തെ യൂറോ കപ്പിനാണ് റൊണാള്‍ഡോ തയാറെടുക്കുന്നത്. ജൂണ്‍ 19ന് ചെക്ക് റിപ്പബ്ളിക്കിനെതിരേയാണ് യൂറോയില്‍ പോര്‍ച്ചുഗലിന്‍റെ ആദ്യ മത്സരം.

അയര്‍ലന്‍ഡിനെതിരേ 69 ശതമാനം ബോള്‍ പൊസഷനുമായി സമ്പൂര്‍ണ ആധിപത്യമാണ് പോര്‍ച്ചുഗല്‍ കാഴ്ചവച്ചത്. ഗോള്‍ ലക്ഷ്യമിട്ട് 20 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ 9 എണ്ണവും ഓണ്‍ ടാര്‍ഗെറ്റ് ആയിരുന്നു. അയര്‍ലന്‍ഡിന് അഞ്ച് ഷോട്ടുകള്‍ മാത്രമാണ് തൊടുക്കാനായത്, ലക്ഷ്യത്തിലേക്കു പോയത് ഒരെണ്ണം മാത്രം. 

Advertisment