വൈസ് പ്രസിഡന്റ്റും പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ കമല ഹാരിസിൻ്റെ 60-ാം ജന്മദിനം മസച്യുസെറ്റ്‌സിലെ ആഷ്‌ലാൻഡിലുള്ള മഹാലക്ഷ്മി ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളോടെ ആഘോഷിച്ചു. മസാച്യുസെറ്റ്‌സിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ക്ഷേത്രങ്ങളിലൊന്നാണ് മഹാലക്ഷ്മി ക്ഷേത്രം.
യുഎസിൽ ഉടനീളമുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഹാരിസിൻ്റെ ക്ഷേമത്തിനും നേതൃത്വത്തിനും വേണ്ടി പ്രാർത്ഥനകൾ നേർന്നു. കമലയുടെ അമ്മാവൻ ജി ബാലചന്ദ്രൻ, യുഎസ്-ഇന്ത്യ സെക്യൂരിറ്റി കൗൺസിൽ പ്രസിഡൻ്റ് രമേഷ് വി കപൂർ എന്നിവരും ഓൺലൈനിൽ പങ്കെടുത്തു.
ക്ഷേത്ര പൂജാരി അളഗേശൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര പൂജാരി അളഗേശൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രമിത് മക്കോഡയ്, പ്രിയ സാമന്ത്, രഞ്ജനി സൈഗാൾ, യുവജന പ്രവർത്തക തനിഷ്‌ക ഇൻഡോർക്കർ എന്നിവർ പങ്കെടുത്തു.
ഇന്ത്യൻ, ആഫ്രിക്കൻ, അമേരിക്കൻ സംസ്‌കാരങ്ങൾ സമന്വയിപ്പിച്ച ഹാരിസിൻ്റെ പാരമ്പര്യം വൈവിധ്യത്തിൻ്റെ പ്രതീകമാണ് .ഹാരിസിന്റെ കഥ എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആളുകളെ പ്രചോദിപ്പിക്കുന്നു.