Advertisment

1500 വര്‍ഷം പഴക്കമുള്ള റോമന്‍ മോതിരം കണ്ടെത്തി

New Update
cgb55555556
1500 വര്‍ഷം പഴക്കമുള്ള റോമന്‍ മോതിരം കണ്ടെത്തിയെന്ന് ഇസ്രയേലിലുള്ള ഒരു പതിമൂന്നുകാരന്‍ അവകാശപ്പെടുന്നു. റോമന്‍ ദേവതയായ മിനര്‍വ ദേവിയുടെ ചിത്രമാണ് മോതിരത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ഗ്രീക്ക് യുദ്ധ ദേവതയായ അഥീനയെപ്പോലെ ഈ റോമന്‍ ദേവതയും ശിരോകവചം അണിഞ്ഞ രീതിയിലാണ് മോതിരത്തിലുള്ളത്.



തന്‍റെ പിതാവിനൊപ്പം നോര്‍ത്ത് ഇസ്രയേലിലെ ഹെയ്ഫ പ്രവിശ്യയിലെ കാല്‍നട യാത്രയ്ക്കിടെയാണത്രെ പതിമൂന്നുകാരനായ യെര്‍ വൈറ്റ്സണ്‍ അത്യപൂര്‍വ പുരാവസ്തുവായ ഈ ചെമ്പുമോതിരം കണ്ടെത്തിയത്. ഫെയ്ഫ മേഖലയിലെ പൗരാണികമായ ഒരു ക്വാറിയാണ് മൗണ്ട് കാര്‍മല്‍. പുരാവസ്തുക്കളോടു താല്‍പര്യമുള്ള യെയ്ര്‍ പലപ്പോഴും തന്‍റെ പിതാവിനൊപ്പം ഈ മേഖലയില്‍ വരികയും കൗതുകകരങ്ങളായ ചെറിയ ഫോസിലുകളും പാറക്കഷണങ്ങളും ശേഖരിക്കുകയും ചെയ്യുമായിരുന്നു. അത്തരമൊരവസരത്തിലാണ് ചെറിയൊരു മോതിരം യെയ്റിന്‍റെ ശ്രദ്ധയില്‍ പെട്ടത്.



ചെറിയ പച്ച നിറമുള്ള ആ വസ്തു കഴുകി എടുത്തപ്പോള്‍ എന്താണെന്നു മനസിലായില്ലെങ്കിലും വീട്ടിലെത്തി കഴുകി ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് അതൊരു മോതിരമാണെന്നും അതിലെ ആലേഖന ചിത്രം പഴയതാണെന്നും അവനു മനസിലായത്. കുടുംബം ഇസ്രയേലിന്‍റെ നാഷണല്‍ ട്രഷേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ വിവരമറിയിച്ചു. അവിടെ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് ഇതിന്‍റെ കാലപ്പഴക്കം നിര്‍ണയിച്ചതും ആലേഖന ചിത്രം റോമന്‍ കാലഘട്ടത്തിലേതാണെന്നത് വ്യക്തമാക്കിയതും.
Advertisment