Advertisment

മിസ് ഇന്ത്യ വേൾഡ്വൈഡ് കിരീടം യുഎസ് വിദ്യാർഥിനി ധ്രുവി പട്ടേലിന്

New Update
nbfhsdbfsj

യുഎസിൽ കംപ്യൂട്ടർ ഇൻഫോർമേഷൻ സിസ്റ്റംസ് പഠിക്കുന്ന ധ്രുവി പട്ടേൽ മിസ് ഇന്ത്യ വേൾഡ്വൈഡ് 2024 മത്സരത്തിൽ കിരീടം ചൂടി. ഇന്ത്യക്കു പുറത്തു നടക്കുന്ന ഏറ്റവും നീണ്ട കാലമെത്തിയ സൗന്ദര്യ മത്സരമാണിത്. 31ആം എഡിഷൻ സംഘടിപ്പിച്ചത് ന്യൂ യോർക്കിൽ നീലം-ധർമാത്മാ സരൺ നേതൃത്വം നൽകുന്ന ഇന്ത്യ ഫെസ്റ്റിവൽ കമ്മിറ്റിയാണ്.

Advertisment

"അവിശ്വസനീയ നേട്ടം," ധ്രുവി പറഞ്ഞു. "ഈ കിരീടം എന്റെ പൈതൃകവും മൂല്യങ്ങളും മറ്റുളളവരെ ആവേശം കൊള്ളിക്കാനുള്ള അവസരവും കൂടിയാണ്."ബോളിവുഡ് നടിയും യൂണിസെഫ് അംബാസഡറും ആവാനാണ് ധ്രുവിയുടെ ആഗ്രഹം.

സുരിനാമിൽ നിന്നുള്ള ലിസ അബ്ദോൽഹഖ് ആണ് ഒന്നാം റണ്ണർ അപ്. നെതെർലാൻഡ്‌സിൽ നിന്നെത്തിയ മാളവിക ശർമ്മ രണ്ടാം റണ്ണർ അപ്പും.



Advertisment