Advertisment

ട്രംപിന്റെ ചെവിയിൽ യഥാർഥ വെടിയുണ്ട കൊണ്ടിരിക്കാൻ സാധ്യതയില്ലെന്നു എഫ് ബി ഐ മേധാവി

New Update
vbvbvbvbvb

ഡൊണാൾഡ് ട്രംപിന്റെ ചെവിയിൽ യഥാർഥ വെടിയുണ്ട കൊണ്ടിരിക്കാൻ സാധ്യതയില്ലെന്നും വെടിച്ചില്ലിൽ നിന്നാണ് അദ്ദേഹത്തിനു മുറിവേറ്റതെന്നു കരുതാമെന്നും എഫ് ബി ഐ ഡയറക്‌ടർ ക്രിസ്റ്റഫർ റെയ് യുഎസ് ഹൗസ് ജുഡീഷ്യറി കമ്മിറ്റിയുടെ മുൻപാകെ മൊഴി നൽകി.പെൻസിൽവേനിയയിൽ ജൂലൈ 13നു ട്രംപിനെ വധിക്കാൻ ശ്രമിച്ച തോമസ് മാത്യു ക്രൂക്സ് (20) എട്ടു തവണ വെടിവച്ചതിനെ കുറിച്ചാണ് കമ്മിറ്റി ചെയർമാൻ റെപ്. ജിം ജോർഡൻ (റിപ്പബ്ലിക്കൻ-ഒഹയോ) ചോദ്യം ഉന്നയിച്ചത്.

Advertisment

ട്രംപിന്റെ ചെവിയിൽ എങ്ങിനെ മുറിവേറ്റുവെന്നു കൃത്യമായി പറയാൻ കഴിയുന്നില്ലെന്ന് റെയ് പറഞ്ഞു. "വെടിയുണ്ടയാണോ കഷണമാണോ അദ്ദേഹത്തിന്റെ ചെവിയിൽ മുറിവുണ്ടാക്കിയതെന്നുള്ള കാര്യം തീർച്ചപ്പെട്ടില്ല.ജോർഡൻ ചോദിച്ചു: "കോംപെറേറ്റർ എന്നയാൾ മരിച്ചതായി നമുക്ക് അറിയാം. റാലിക്കെത്തിയ മറ്റു രണ്ടു പേർക്കു വെടികൊണ്ടു മുറിവ് പറ്റി. പിന്നെ പ്രസിഡന്റ് ട്രംപിനു കൊണ്ട വെടിയുണ്ട.

എന്നാൽ എട്ടു വെടിയുണ്ടകൾ എവിടെ?"റേയുടെ പ്രതികരണം ഗൂഢാലോചനയാണെന്നു ട്രംപിന്റെ കാമ്പയ്ൻ പ്രതികരിച്ചു. "ഒന്നുകിൽ അയാൾ മാനസികമായി തകരാറുള്ള ആളാണ്‌. അല്ലെങ്കിൽ രാഷ്ട്രീയ കാരണങ്ങൾ കൊണ്ടു തെറ്റായ കാര്യങ്ങൾ മനഃപൂർവം പ്രചരിപ്പിക്കയാണ്," വക്താവ് സ്റ്റീവൻ ചെയുങ് പറഞ്ഞു.  മരണത്തെ അടുത്തു കണ്ട അനുഭവം ആയിരുന്നു  അതെന്നാണ് ട്രംപ് പറഞ്ഞിട്ടുള്ളത്. "ആശുപത്രിയിൽ ഡോക്ടർ പറഞ്ഞത് ഇങ്ങിനെയൊരു കാഴ്ച കണ്ടിട്ടില്ല എന്നാണ് അതിജീവിച്ചത് അതിശയമാണെന്ന്.”കാലിഞ്ചു കൂടി മാറിയാൽ വെടിയുണ്ട തലയിൽ തുളച്ചു കയറുമായിരുന്നു എന്നാണ് ട്രംപിന്റെ ഡോക്ടർ പറഞ്ഞത്.

വൈറ്റ് ഹൗസ് ഡോക്ടർ ആയിരുന്ന റെപ്. റോണി ജാക്‌സൺ പറഞ്ഞത്: "ലോകമൊട്ടാകെ റിപ്പോർട്ട് ചെയ്യപ്പെട്ടതു പോലെ അതിശക്തമായ റൈഫിൾ ഉപയോഗിച്ചുള്ള വെടിവയ്പ്പിൽ അദ്ദേഹത്തിനു വലത്തേ ചെവിയിൽ മുറിവ് പറ്റി."രണ്ടു സെന്റിമീറ്റർ മുറിവ് ചെവിയുടെ പ്രതലത്തിൽ ഉണ്ടായെന്നു അന്നു രാത്രി ട്രംപിനെ പരിശോധിച്ച ജാക്‌സൺ പറഞ്ഞു. ആദ്യം ധാരാളം രക്തം പോയി. പിന്നീട് ചെവിയുടെ മേൽഭാഗം മുഴുവൻ നീരു വച്ചു.2017ൽ താൻ നിയമിച്ച റെയ് പ്രസിഡന്റ് ബൈഡന്റെ ആരോഗ്യത്തെ കുറിച്ചു ചോദിച്ചപ്പോൾ സത്യം പറഞ്ഞില്ലെന്നു ട്രംപ് ആരോപിച്ചു.








Advertisment