Advertisment

ഹണ്ടർ ബൈഡനു എതിരായ കേസിൽ ഡിസംബർ 4നു കോടതി വിധി പ്രതീക്ഷിക്കുന്നു

New Update
bvfhdfbsjf

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പുത്രൻ ഹണ്ടർ ബൈഡനു എതിരായ കേസിൽ ഡിസംബർ 4നു കോടതി വിധി ഉണ്ടാവും. തോക്കു വാങ്ങുമ്പോൾ തന്റെ ലഹരി ശീലം മറച്ചു വച്ചു എന്നതാണ് കുറ്റം.

Advertisment

നവംബർ 13നു വിധി പ്രഖ്യാപിക്കും എന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ മൂന്നാഴ്ച നീട്ടി വയ്ക്കാൻ ഹണ്ടർ ബൈഡന്റെ അഭിഭാഷകൻ അപേക്ഷ നൽകി.

കേസിൽ വിചാരണ കൊണ്ടുവരുന്ന അപമാനം ഒഴിവാക്കാൻ കുറ്റസമമതം നടത്തിയ ഹണ്ടർ 10-15 വർഷം വരെ ജയിലിൽ കഴിയേണ്ടി വരാം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടു കാലിഫോർണിയയിൽ മറ്റൊരു കേസും നിലവിലുണ്ട്. അതിന്റെ വിധി ഡിസംബർ 16നു വരും.

മകനു മാപ്പു നല്കാൻ ആലോചനയില്ലെന്നു ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്.

Advertisment