Advertisment

ഇന്ത്യയെ ഒരു രാജ്യത്തിനും അവഗണിക്കാൻ കഴിയില്ലെന്നു നിർമല സീതാരാമൻ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
7y7hnn

ഒരു രാജ്യത്തിനും അവഗണിക്കാൻ കഴിയാത്ത സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നു ധനമന്ത്രി നിർമല സീതാരാമൻ. വേൾഡ് ബാങ്ക് ആൻഡ് ഇന്റർനാഷനൽ ആനുവൽ മീറ്റിങ്‌സ് 2024 ന്റെ ഭാഗമായി വാഷിംഗ്‌ടനിൽ നടന്ന Bretton Woods Institutions at 80: Priorities for the Next Decade എന്ന പാനൽ ചർച്ചയിൽ സംസാരിക്കയായിരുന്നു മന്ത്രി.

Advertisment

ഇന്ത്യ ലോകത്തു അതിന്റെ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുമെന്നു സീതാരാമൻ വ്യക്തമാക്കി. ആറു പേരിൽ ഒരാൾ  ഇന്ത്യക്കാരനാണ്.ലോകത്തിനു ഇന്ത്യയുടെ സമ്പദ് അവഗണിക്കാൻ ആവില്ല. ദൂരെ കിടക്കുന്ന അമേരിക്ക ആയാലും തൊട്ടു കിടക്കുന്ന ചൈന ആയാലും ഒന്നുപോലെ തന്നെ.

ബഹുതല സ്ഥാപനങ്ങളെ ഇന്ത്യ എന്നും പിന്താങ്ങിയിട്ടുണ്ട്. പക്ഷെ അവയിൽ നിന്നു പരിഹാരങ്ങൾ ഒന്നും പുറത്തു വരുന്നില്ല.ഇന്ത്യയുടെ സാങ്കേതിക കുതിപ്പ് സീതാരാമൻ എടുത്തു കാട്ടി. എവിടെയും സാങ്കേതിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഇന്ത്യക്കാർ മികവ് കാട്ടുന്നു.

ഇന്ത്യയുടെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ പ്രത്യേകതകളും അവഗണിക്കാൻ കഴിയില്ല.   ലോകത്തിന്റെ നന്മയ്ക്കു വേണ്ടി ബഹുതല സ്ഥാപനങ്ങൾ സ്വയം ശക്തി പ്രാപിക്കണമെന്നു മന്ത്രി പറഞ്ഞു.


Advertisment