Advertisment

വാൾമാർട്ടിൽ വാക്ക്-ഇൻ ഓവനിൽ മരിച്ച യുവതിയുടെ മൃതദേഹം കണ്ടെത്തിയത് അമ്മ

New Update
nb jn jjbnj

ഹാലിഫാക്സ്:  വാൾമാർട്ടിൽ മരിച്ച സിഖ്  യുവതിയുടെ മൃതദേഹം കണ്ടെത്തിയത്   അമ്മയെന്ന് മാരിടൈം സിഖ് സൊസൈറ്റി.   19 വയസ്സുള്ള ഗുർസിമ്രാൻ കൗറിന്‍റെ മൃതദേഹമാണ് സ്റ്റോറിൻ്റെ ബേക്കറി ഡിപ്പാർട്ട്‌മെൻ്റിനുള്ളിലെ വലിയ വാക്ക്-ഇൻ ഓവനിൽ നിന്നും കണ്ടെത്തിയത്.

Advertisment

രണ്ടുവർഷമായി 6990 മംഫോർഡ് റോഡിലുള്ള വാൾമാർട്ടിൽ ഗുർസിമ്രാൻ കൗറും അമ്മയും ജോലി ചെയ്തുവരികയിരുന്നുവെന്നും സൊസൈറ്റി പ്രസിഡൻ്റ് ഹർജിത് സെയാൻ അറിയിച്ചു. കൗറും അമ്മയും മൂന്ന് വർഷം മുമ്പാണ് കാനഡയിലേക്ക് താമസം മാറിയത്.

ഗുർസിമ്രാൻ കൗറിന്‍റെ ശവസംസ്‌കാരച്ചെലവിനായി പണം സ്വരൂപിക്കുന്നതിനും ഇന്ത്യയിലുള്ള കുടുംബാംഗങ്ങളെ അന്ത്യകർമങ്ങൾക്കായി ഇവിടെ എത്തിക്കുന്നതിനുമായി ഗോ ഫണ്ട് ധനസമാഹരണം ആരംഭിച്ചതായി ഹർജിത് സെയാൻ പറഞ്ഞു.

ഹാലിഫാക്സ് റീജനൽ പൊലീസ്,പ്രവിശ്യ തൊഴിൽ വകുപ്പ്, മെഡിക്കൽ എക്സാമിനറുടെ ഓഫീസ് എന്നിവരുടെ നേതൃത്വത്തിലാണ് കൗറിൻ്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നത്. വാൾമാർട്ട് സ്റ്റോറിലെ ബേക്കറിക്ക് സ്റ്റോപ്പ് വർക്ക് ഓർഡർ നൽകിയതായി തൊഴിൽ വകുപ്പ് വക്താവ് അറിയിച്ചു.

Advertisment