Advertisment

ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ നിയന്ത്രണം പിന്‍വലിച്ച് മെറ്റ

തിങ്കളാഴ്ച റിപ്പബ്ലിക്കന്‍ നാഷനല്‍ കണ്‍വന്‍ഷന്‍ ആരംഭിക്കാനിരിക്കെയാണ് മെറ്റയുടെ നടപടി. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയാണ് ട്രംപ്.

author-image
shafeek cm
New Update
bhyu678444[

കാലിഫോര്‍ണിയ: 2021 ജനുവരിയില്‍ യുഎസ് ക്യാപിറ്റോളിനു നേരെ ട്രംപ് അനുകൂലികള്‍ അക്രമം നടത്തിയതിനു പിന്നാലെ യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പൂര്‍ണമായും പിന്‍വലിച്ച് മെറ്റ. 2023 ഫെബ്രുവരിയില്‍ നിയന്ത്രണങ്ങളോടെ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ മെറ്റ അനുമതി നല്‍കിയിരുന്നു.

Advertisment

തിങ്കളാഴ്ച റിപ്പബ്ലിക്കന്‍ നാഷനല്‍ കണ്‍വന്‍ഷന്‍ ആരംഭിക്കാനിരിക്കെയാണ് മെറ്റയുടെ നടപടി. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയാണ് ട്രംപ്. നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയതായി വെള്ളിയാഴ്ച മെറ്റ വ്യക്തമാക്കി. ഫേസ്ബുക്കില്‍ 34 ദശലക്ഷം പേരാണ് ട്രംപിനെ പിന്തുടരുന്നത്.

america donald truimph
Advertisment