Advertisment

ഓപ്പൺ എ ഐ ചീഫ് ഇക്കണോമിസ്റ്റായി ഇന്ത്യൻ അമേരിക്കൻ ആറോൺ ചാറ്റർജിയെ നിയമിച്ചു

New Update
ggggggg g

എ ഐ രംഗത്തു തുടക്കക്കാരായ ഓപ്പൺ എ ഐയുടെ  ആദ്യത്തെ ചീഫ് ഇക്കണോമിസ്റ്റായി ഇന്ത്യൻ അമേരിക്കൻ ഡോക്ടർ ആറോൺ ചാറ്റർജിയെ നിയമിച്ചു.

Advertisment

ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ ബിസിനസ്-പബ്ലിക് പോളിസി പ്രഫസറായ ചാറ്റർജി എ ഐ യുടെ സാമ്പത്തിക ഫലങ്ങൾ പഠിക്കാനുളള ഗവേഷണത്തിനു നേതൃത്വം നൽകുമെന്നു ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ആഗോള തലത്തിൽ എ ഐ കൊണ്ട് സാമ്പത്തിക വളർച്ചയും പുത്തൻ കണ്ടെത്തലുകളും സാധ്യമാക്കാം എന്നും വിലയിരുത്തും.

ചാറ്റർജി പറഞ്ഞു: "എന്റെ കഴിവുകൾ ഓപ്പൺ എ ഐയുടെ ദൗത്യങ്ങളിൽ ഉപയോഗിക്കാൻ എനിക്ക് ആവേശമുണ്ട്."

വൈറ്റ് ഹൗസ് നാഷനൽ ഇക്കണോമിക് കൗൺസിൽ ഡെപ്യൂട്ടി ഡയറക്‌ടർ, യുഎസ് വാണിജ്യ വകുപ്പിലെ ചീഫ് ഇക്കണോമിസ്റ് എന്നീ ചുമതലകൾ ചാറ്റർജി വഹിച്ചിട്ടുണ്ട്. 

Advertisment