Advertisment

ന്യൂ യോർക്കിലെ ടൈംസ് സ്ക്വയറിൽ ദീപാവലി ആഘോഷം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vcgbv h

ദീപാവലി അടുത്തെത്തിയതോടെ യുഎസിൽ ഇന്ത്യൻ പ്രവാസികൾ ആഘോഷം തുടങ്ങി. സജീവമായ പങ്കാളിത്തമാണ് എവിടെയും കാണുന്നത്.ന്യൂ യോർക്കിലെ ടൈംസ് സ്ക്വയറിൽ നടന്ന ആഘോഷത്തിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ സാന്നിധ്യം വിപുലമായിരുന്നു. ഇന്ത്യൻ കോൺസലേറ്റ് ജനറൽ എക്‌സിൽ കുറിച്ചു: "ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ നിന്നുള്ള സുഹൃത്തുക്കളും അമേരിക്കൻ സുഹൃത്തുക്കളും പങ്കെടുത്ത ദീപാവലി ആഘോഷത്തിൽ കോൺസൽ ജനറലും പങ്കെടുത്തു."

Advertisment

യുഎസ് സെനറ്റിലെ മജോറിറ്റി ലീഡർ ചക് ഷൂമർ (ഡെമോക്രാറ്റ്-ന്യൂ യോർക്ക്), സിറ്റി മേയർ എറിക് ആഡംസ്, ഇന്ത്യൻ അമേരിക്കൻ അസംബ്ലി അംഗം ജെന്നിഫർ രാജ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു. സമൂഹ നേതാവ് നീത ഭാസിൻ ആണ് ആഘോഷം സംഘടിപ്പിച്ചത്.

പെൻസിൽവേനിയയിൽ ആഘോഷം സംഘടിപ്പിച്ചത് ഇന്ത്യൻ കോൺസലേറ്റും ഖൽസ ഏഷ്യൻ അമേരിക്കൻ അസോസിയേഷനും ചേർന്നാണ്. ഡെപ്യൂട്ടി കോൺസൽ ജനറൽ വരുൺ ജെഫ് പങ്കെടുത്തു.

മേയർ എഡ്‌വേഡ്‌ ബ്രൗൺ, സ്റ്റേറ്റ് സെനറ്റർ ടിം കീർണി എന്നിവരും അതിഥികൾ ആയിരുന്നു. ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനു തുടർന്നും നൽകുന്ന സഹായത്തിനു കോൺസലേറ്റ് അമേരിക്കൻ നേതാക്കൾക്കു നന്ദി പറഞ്ഞു.

Advertisment