യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ 40,000 ആരോഗ്യരക്ഷാ പ്രവർത്തകർ ബുധനാഴ്ച്ച രണ്ടു ദിവസം നീളുന്ന പണിമുടക്ക് ആരംഭിച്ചു. ഫുഡ് സർവീസ്, ടെക്‌നിക്കൽ, ഹെൽത്‌കെയർ ജീവനക്കാരാണ് വേതനവർധന ആവശ്യപ്പെട്ടു സമരം തുടങ്ങിയത്.
ചർച്ചകളിൽ യുസി ഭരണാധികാരികൾ അവജ്ഞയോടെയാണ് പെരുമാറുന്നതെന്ന് സമരം നയിക്കുന്ന എഎഫ്എസ്സിഎംഇ 3299 കുറ്റപ്പെടുത്തി. യുസിഎസ്എഫും സമരത്തിലുണ്ട്. 10 ക്യാമ്പസുകളിലായി 40,000 ജീവനക്കാരെ ഈ യൂണിയനുകൾ പ്രതിനിധീകരിക്കുന്നു.
"യൂണിവേഴ്സിറ്റി വൃത്തിയാക്കി സൂക്ഷിക്കുന്നവരെയും വിദ്യാ ർഥികൾക്കു ഭക്ഷണം എത്തിക്കുന്നവരെയും രോഗികളെ ശുശ്രൂഷിക്കുന്നവരെയും വിശ്വാസത്തിലെടുക്കാൻ അവർ തയാറാവുന്നില്ല," എഎഫ്എസ്സിഎംഇ 3299 പ്രസിഡന്റ് മൈക്കൽ അവന്റ പറഞ്ഞു. "യുസിയുടെ സമീപനം തന്നെ നിയമവിരുദ്ധമാണ്."
ജീവനക്കാരെ വിലമതിക്കുന്നുവെന്നു പറഞ്ഞ യുസി അവർ വേഗത്തിൽ ഒരു ധാരണയിൽ എത്താൻ സഹായിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. യൂണിയനുകളുടെ അംഗങ്ങൾക്ക് $700 മില്യൺ വർധനയാണ് വാഗ്‌ദാനം ചെയ്യുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.