Advertisment

ഒമാൻ ദേശീയദിനം; 174 തടവുകാർക്ക് മോചനം നൽകി സുൽത്താൻ ഹൈതം ബിൻ താരിക്

New Update
V

ഒമാനിൽ ദേശീയദിനം പ്രമാണിച്ച് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് 174 തടവുകാർക്ക് മോചനം നൽകി. പലതരം കുറ്റങ്ങൾക്ക് ശിക്ഷ ലഭിച്ച് ഒമാനിലെ ലെ വിവിധ ജയിലുകളിൽ കഴിയുന്നവരാണ് ഇവർ.

Advertisment

മോചിതരാവുന്നവരിൽ വിവിധ രാജ്യക്കാർ ഉൾപ്പെടും. മാപ്പ് ലഭിച്ച തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ സങ്കടം ഇല്ലാതാക്കാനുമുള്ള അവസരമാണ് ഒമാൻ ഭരണാധികാരിയുടെ തീരുമാനത്തിലൂടെ ലഭിച്ചിരിക്കുന്നത്. 174 തടവുകാർക്ക് മോചനം നൽകിയ വിവരം ഒമാൻ പൊലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് അറിയിച്ചത്.

Advertisment