Advertisment

ഒമാനിലെ പെട്രോള്‍ പമ്പുകളിലും സ്വദേശിവത്കരണം; പമ്പുകളിലെ മാനേജറായി ഇനി പ്രവാസികളെ നിയമിക്കില്ല; രാജ്യത്ത് ഈ മേഖലയിൽ ജോലി ചെയ്യുന്നത് മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാർ

New Update
കേരളത്തിൽ പെട്രോൾ വില റെക്കോർഡിൽ; ലീറ്ററിന് 80 രൂപ കടന്നു

മസ്ക്കറ്റ്: ഒമാനിൽ വീണ്ടും സ്വദേശിവത്കരണം വരുന്നു. പെട്രോൾ പമ്പുകളിൽ ഒമാനികളെ സൂപ്പർവൈസർമാരായും മാനേജർമാരായും നിയമിക്കണമെന്ന് കമ്പനികളോട് നിർദേശിച്ചിരിക്കുകയാണ് തൊഴിൽ മന്ത്രാലയം.

Advertisment

സ്വദേശിവത്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്നും കമ്പനികൾക്ക് മന്ത്രാലയം അയച്ച നോട്ടീസിൽ വ്യക്തമാക്കുന്നു.

നോട്ടീസ് ലഭിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കണമെന്നാണ് മന്ത്രാലയം കമ്പനികളോട് അറിയിച്ചത്.

ഇന്ധന സ്റ്റേഷനുകളിലെ സ്റ്റേഷൻ മാനേജർ തസ്തികയിൽ സ്വദേശികളെ നിയമിക്കുന്നതിന് തൊഴിൽ മന്ത്രാലയവും ഒമാൻ സൊസൈറ്റി ഫോർ പെട്രോളിയം സർവീസസും 2021ൽ കരാറിൽ എത്തിയിരുന്നു.

ഇന്ധന വിതരണ കമ്പനികൾ വരുന്ന ദിവസങ്ങളിൽ മന്ത്രാലയം നിർദേശം പ്രാബല്യത്തിൽ കൊണ്ടുവരുന്നതോടെ ഇന്ധന സ്റ്റേഷനുകളിലും സ്റ്റേഷൻ മാനേജർമാർ സ്വദേശികൾ മാത്രമാകും. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികളാണ് ഒമാനിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നത്.

Advertisment