Advertisment

സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണ നിരക്ക് വർധിപ്പിക്കാൻ ഒമാൻ; നിയമലംഘകർക്കെതിരെ നടപടി

author-image
ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
T

മസ്ക്കറ്റ്: ഒമാനിൽ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണ നിരക്ക് വർധിപ്പിക്കാൻ പദ്ധതി. ഒമാനികൾക്ക് ചെയ്യാൻ പറ്റിയ പുതിയ തൊഴിലുകൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ഒമാൻ തൊഴിൽ മന്ത്രാലയവും സ്വകാര്യ മേഖലാ കമ്പനികളും മറ്റ് അധികാരികളും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.

Advertisment

സ്വദേശിവൽക്കരണ ശതമാനം വർധിപ്പിക്കുന്ന സ്ഥാപനങ്ങളെ സഹായിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജിനും മന്ത്രാലയം അംഗീകാരം നൽകി. സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശിവൽക്കരണ നിരക്ക് വർധിപ്പിച്ചുവെന്ന് ഉറപ്പ് വരുത്തുന്നതിൻ്റെ ഭാഗമായി വർക് പെർമിറ്റ് ഫീസുകൾ പുനരാലോചിക്കാനും തീരുമാനമുണ്ട്. സ്വദേശിവൽക്കരണവുമായി സഹകരിക്കാത്ത സ്ഥാപനങ്ങളുടെ വർക് പെർമിറ്റ് ഫീസുകൾ ഇരട്ടിയാക്കുകയും ചെയ്യും.

സർക്കാർ നിർദ്ദേശിച്ച സ്വദേശിവൽക്കരണ കണക്കുകൾ പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങളുമായി ഒമാൻ ഭരണ യൂനിറ്റുകളും സർക്കാർ കമ്പനികളും ഒരു ഇടപാടുകളും ഉണ്ടായിരിക്കില്ലെന്നും എല്ലാ സ്വകാര്യ കമ്പനികളും സർക്കാർ ആവശ്യപ്പെട്ട സ്വദേശിവൽകരണ തോത് നടപ്പാക്കിയെന്ന് വ്യക്തമാക്കുന്ന ഇലക്ട്രോണിക് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Advertisment