Advertisment

ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞ് അപകടം; കാണാതായവരില്‍ 13 പേര്‍ ഇന്ത്യക്കാര്‍, തിരച്ചില്‍ ഊർജ്ജിതം

New Update
V

മസ്‌കത്ത്: ഒമാന്‍ തീരത്ത് കൊമോറോസ് പതാകവെച്ച എണ്ണക്കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്കായി തിരച്ചില്‍.

Advertisment

എണ്ണക്കപ്പലിലെ 13 ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെ 16 പേരടങ്ങുന്ന ജീവനക്കാരെ കണ്ടെത്തിയിട്ടില്ലെന്ന് ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു

ഇന്നലെ ഒമാനിലെ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കല്‍ മൈല്‍ (28.7 മൈല്‍) അകലെയാണ് എണ്ണക്കപ്പല്‍ മറിഞ്ഞത്.

പ്രെസ്ടിജ് ഫാല്‍ക്കന്‍ എന്ന പേരിലുള്ള കപ്പലില്‍ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും അടക്കം 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്.

Advertisment