Advertisment

കുവൈത്തില്‍ സുരക്ഷാ പരിശോധന, നിരവധി പേര്‍ പിടിയില്‍

കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ ആഭ്യന്തര മന്ത്രാലയം സുരക്ഷാ, ഗതാഗത പരിശോധന നടത്തി

New Update
kuwait police1

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ ആഭ്യന്തര മന്ത്രാലയം സുരക്ഷാ, ഗതാഗത പരിശോധന നടത്തി. ഖൈത്താൻ, ഫർവാനിയ, ജലീബ് അൽ ഷുയൂഖ്, അൽ മുത്‌ല, മഹ്‌ബൂല എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിലാണ് കാമ്പെയ്ൻ നടത്തിയത്.

Advertisment

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ്, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസ്‌ക്യൂ പോലീസ്, പബ്ലിക് സെക്യൂരിറ്റി സെക്ടർ, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സ്‌പെഷ്യൽ സെക്യൂരിറ്റി ഫോഴ്‌സ്, വനിതാ പോലീസ് എന്നിവ പരിശോധനയുടെ ഭാഗമായി.

പരിശോധനയില്‍ 1,676 ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി. 146 പേര്‍ പിടിയിലായി. മൂന്ന് പേര്‍ മയക്കുമരുന്ന് കേസിലാണ് പിടിയിലായത്. കാലാവധി കഴിഞ്ഞ റസിഡൻസി പെർമിറ്റുള്ള 21 വ്യക്തികളും, ശരിയായ തിരിച്ചറിയൽ രേഖയില്ലാത്ത 32 പേരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.

വധശിക്ഷ നേരിടുന്ന ഒരു കുറ്റവാളിയെയും ഏഴ് പ്രായപൂർത്തിയാകാത്തവരെയും പിടികൂടി. അഞ്ച് വാഹനങ്ങളും സൈക്കിളുകളും പിടിച്ചെടുത്തു. കൂടാതെ, 12 വാഹനങ്ങൾ കണ്ടുകെട്ടി.

Advertisment