Advertisment

കുവൈറ്റിലെ അബ്ബാസിയ ഇടവകയുടെ വികാരിയായി ഫാ. സോജൻ പോൾ ചുമതലയേറ്റു

കുവൈറ്റിലെ അബ്ബാസിയ ഇടവകയുടെ വികാരിയായി ഫാ. സോജൻ പോൾ ചുമതലയേറ്റു

New Update
sojan paul

കുവൈത്ത് സിറ്റി: കുവൈറ്റിലെ അബ്ബാസിയ ഇടവകയുടെ വികാരിയായി ഫാ. സോജൻ പോൾ ചുമതലയേറ്റു. കാനോനികമായ ചടങ്ങുകൾക്ക് അപ്പസ്തോലിക്ക് വികാരിയറ്റ് ഓഫ് നോർത്തേണ അറേബ്യയുടെ ചാൻസിലർ ഫാ. ആന്റണി ലോപ്പസ് നേതൃത്വം നൽകി.

Advertisment

സ്ഥാനാരോഹണ ചടങ്ങുകളോട് അനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയിൽ കുവൈറ്റിലെ വിവിധ ഇടവകകളിൽ നിന്നുള്ള നിരവധി വൈദികർ പങ്കെടുത്തു.

ഫാ. സോജൻ പോൾ ഒഎഫ്എം കപ്പുച്ചിൻ ഇരിഞ്ഞാലക്കുട രൂപതാംഗവും ചാലക്കുടിക്ക് അടുത്ത് കൂടപ്പുഴ ഇടവക അംഗവുമാണ്.

കുവൈറ്റ് സിറ്റി കത്തീഡ്രൽ ദേവാലയത്തിൽ സീറോ മലബാർ ഇൻചാർജ് ആയി സേവനം അനുഷ്ഠിച്ചു  വരികയായിരുന്നപ്പോഴാണ് അപ്പോസ്തോലിക് വികാരിയറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ ബിഷപ്പ് ആൽഡോ അദ്ദേഹത്തെ  അബ്ബാസിയ ഇടവകയുടെ വികാരിയായി നിയമിച്ചത്.

കുവൈറ്റിലെ അബ്ബാസിയയിലെ  വിശ്വാസ സമൂഹത്തെ നയിക്കുവാനുള്ള അജപാലന ശുശ്രൂഷ ചുമതലയാണ് ബിഷപ്പ് അദ്ദേഹത്തെ ഏല്‍പിച്ചിരിക്കുന്നത്. കുവൈറ്റിലെ ഏറ്റവും വലിയ സീറോ മലബാർ വിശ്വാസ സമൂഹം തിങ്ങിപ്പാർക്കുന്ന ഏരിയയാണ് അബ്ബാസിയ ഇടവക.

സോജൻ പോളിന് കുവൈറ്റിലെ സീറോ മലബാർ വിശ്വാസ സമൂഹത്തിനുവേണ്ടി കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് പ്രസിഡൻറ് മരീന ജോസഫ് തെങ്ങുംപള്ളി ജനറൽ സെക്രട്ടറി റോയി ചെറിയാൻ കണിചേരിൽ കുട്ടനാട്,  ട്രഷറർ  അനൂപ് ജോസ് ചേന്നാട്ട് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

 

 

Advertisment