Advertisment

ഇന്ത്യയുടെ ഫുഡ് & അഗ്രോ സ്ഥാപനങ്ങളുമായി ഐബിപിസി വിജയകരമായ ബയർ-സെല്ലർ നെറ്റ്വർക്കിംഗ് പരിപാടി സംഘടിപ്പിച്ചു

ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി), കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോട്ട് ഓർഗനൈസേഷൻസ് (എഫ്‌ഐഇഒ) സഹകരണത്തോടെ ഇന്ത്യ-കുവൈത്ത് ബയർ സെല്ലർ മീറ്റ് വിജയകരമായി സംഘടിപ്പിച്ചു

New Update
ibpc fieo

കുവൈത്ത്‌: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി), കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോട്ട് ഓർഗനൈസേഷൻസ് (എഫ്‌ഐഇഒ) സഹകരണത്തോടെഇന്ത്യ-കുവൈത്ത് ബയർ സെല്ലർ മീറ്റ് വിജയകരമായി സംഘടിപ്പിച്ചു.

Advertisment

 ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ഈ പരിപാടിയിൽ കുവൈറ്റിലുള്ള  ഫുഡ് & അഗ്രോ രംഗത്തിലുള്ള ബിസിനസുകാരും ഇറക്കുമതി പ്രൊഫഷണലുകളുടെയും പങ്കാളിത്തംഉറപ്പാക്കിക്കൊണ്ടാണ് നടത്തപ്പെട്ടത്.

ibpc fieo 1

ഐബിപിസികുവൈത്തിന്റെ വൈസ്ചെയർമാൻ കൈസർ ടി ഷാക്കിർ  സ്വാഗതം ആശംസിച്ചു. ഇന്ത്യ-കുവൈത്ത് വ്യാപാരബന്ധം ശക്തമാക്കുന്നതിൽ കൗൺസിലിന്റെശ്രമങ്ങൾ അദ്ദേഹം വിശദീകരിച്ചു.

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം, 2023-24 സാമ്പത്തികവർഷം ഇന്ത്യ കുവൈറ്റിലേക്ക് നടത്തിയ കയറ്റുമതി 2.1 ബില്യൺ യു.എസ്. ഡോളറിലെത്തി. ഇത് 2022-23 സാമ്പത്തിക വർഷത്തിലെ 1.6 ബില്യൺ ഡോളറിനെക്കാൾ ഏകദേശം 30% വളർച്ചയാണ്.

ibpc fieo1

കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക മുഖ്യാതിഥിയായി പങ്കെടുത്ത ഈ പരിപാടിയിൽ, ഇന്ത്യൻ ബിസിനസ് ആന്‍ഡ് പ്രൊഫഷണൽസ് കൗൺസിലിന്റെ (ഐബിപിസി) പ്രവത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

രണ്ടു രാജ്യങ്ങളിലെയും ബിസിനസ് സമൂഹങ്ങളുടെ ബന്ധം വളർത്തുന്നതിൽ ഐബിപിസിയുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യൻ പ്രതിനിധികൾ കുവൈത്തുമായി കൂടുതൽ ശക്തമായ ബന്ധം വളർത്തുന്നതിന് ബിസിനസ് അവസരങ്ങളെ ശ്രദ്ധയോടെ പിന്തുടരാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

1ibpc fieo

ഈ ചടങ്ങിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് (എഫ്‌ഐഇഒ) വൈസ് പ്രസിഡന്റായ ഇസ്റാർ അഹമ്മദ്, ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പ്രശാന്ത് സേത്, ജോയിന്റ് സെക്രട്ടറിയായ സുരേഷ്കെപി,  ട്രഷറർ  സുനിത് അരോറ എന്നിവർ പങ്കെടുക്കുകയും ചെയ്തു. നന്ദി പ്രസംഗം ഐബിപിസി സെക്രട്ടറിയായ സോളി മാത്യു നിർവഹിച്ചു.

ഈ പരിലടിയിലെ പ്രധാനചടങ്ങായത് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട് ഓർഗനൈസേഷൻസും (എഫ്‌ഐഇഒ) കുവൈത്തിലെ ഇന്ത്യൻ ബിസിനസ് പ്രൊഫഷണൽസ് കൗൺസിലും (ഐബിപിസി) തമ്മിലുള്ള ധാരണാപത്രം ഒപ്പുവച്ചതായിരുന്നു.

1 ibpc fieo

ഇത് സഹകരണത്തിന്റെ പുതിയകാലഘട്ടത്തിന് തുടക്കമിട്ടു. 1965-ൽ ഇന്ത്യയുടെവാണിജ്യ വ്യവസായ മന്ത്രാലയം സ്ഥാപിച്ച എഫ്‌ഐഇഒ, ഇന്ത്യൻ എക്സ്പോർട്ടുകൾ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്ന പ്രധാന സ്ഥാപനം ആണ്.

പരിപാടിയിൽ 31 ഇന്ത്യൻ ഫുഡ് & അഗ്രോ കമ്പനികളുടെ പ്രതിനിധിത്വവും, അവകളുടെ ഉൽപ്പന്നങ്ങൾക്കുള്ള പ്രദർശനവുംഉണ്ടായിരുന്നു. പഴങ്ങൾ, പച്ചക്കറികൾ, അരി, മീറ്റ്, മസാലകൾ, ചായ, കോഫി, പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് രീതികൾ തുടങ്ങി, ഭക്ഷ്യസംസ്കരണം, പാക്കേജിംഗ്, സ്ഥിരമായ കാർഷികപദ്ധതികളിലെ നൂതനത്വങ്ങൾ ശ്രദ്ധ ആകർഷിച്ചു. 

ibpc fieo2

കുവൈറ്റിലേക്ക് ഇറക്കുമതിചെയ്യുന്നവർക്ക് ഇന്ത്യൻ ബിസിനസ്സുകളുമായി നേരിട്ട്ബന്ധപ്പെടാനും പുതിയ രീതികൾ ഉൾക്കൊള്ളാനും അവസരംലഭിച്ചു.

ibpc fieo 2

 

Advertisment