കുവൈറ്റ് സിറ്റി: പ്രിയങ്ക ഗാന്ധിയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുള്ള ഒ.ഐ.സി.സി. കുവൈറ്റ് വയനാട് കുടുംബ സംഗമം സംഘടിപ്പിച്ചു. ഒ.ഐ.സി.സി. കുവൈറ്റ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി, അലക്സ് മാനന്തവാടി അധ്യക്ഷ വഹിച്ചു.
വയനാട്ടിലുള്ള ഓരോ കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും വോട്ട് അഭ്യര്‍ത്ഥിച്ചു. ജനാധിപത്യ മതേതരത്വ അഖണ്ഡ ഇന്ത്യയുടെ നിലനില്‍പ്പിനു വേണ്ടി ഓരോ വോട്ടുകളും കൈ അടയാളത്തില്‍ രേഖപ്പെടുത്തണമെന്ന്അഭ്യര്ത്ഥിച്ചു. കുടുംബ സംഗമത്തില്‍ ജസ്റ്റിന് പാടിച്ചിറ സ്വാഗതം ചെയ്തു.
സിബി എള്ളില്‍ വയനാട്, എബി പുല്‍പ്പള്ളി, അസൈനാര്‍ വയനാട്, സാബു അമ്പലവയല്‍, ഷാജി കുറുക്കന് മൂല, മനു ബത്തേരി, ഷിജി മാണി, ജിനു കാട്ടിക്കുളം, അഞ്ചു ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
കെ.പി.സി.സി. നിയോഗിച്ച പ്രിയദര്‍ശിനി ബുക്ക് സ്റ്റാളിന്റെ കുവൈറ്റ് കോഡിനേറ്ററായ മാണി ഗചാക്കോ നന്ദി പറഞ്ഞു. തുടര്‍ന്ന് ഗാനമേളയോടു കൂടി യോഗം അവസാനിച്ചു.