Advertisment

യൂറോപ്യൻ മണ്ണിൽ മലയാളികൾക്കായി ഡബ്ല്യൂ.എം.എഫ് ഇറ്റലി നാഷണൽ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു

New Update

ഫ്ലോറൻസ്: യൂറോപ്യൻ മണ്ണിൽ കേരളത്തിന്റെ സാംസ്കാരിക തനിമ ഒട്ടും ചോർന്നു പോകാതെ കോരളത്തിൻ്റെ മുഴുവൻ പ്രൗഢഗംഭീരതയും ചേർത്തുവച്ച് ഡബ്ല്യൂ.എം.എഫ് ഇറ്റലി നാഷണൽ കമ്മിറ്റി മലയാളികൾക്കായി ഓണ വിരുന്നു നൽകി. 

Advertisment

ഇറ്റലിയിലെ പല ദേശങ്ങളിൽ നിന്നും ഒത്തുകൂടിയ മലയാളികൾ ഫ്ലോറൻസിന് നല്കിയത് വർണാഭമായ ഒരു ഓണാഘോഷ പൂരം തന്നെയായിരുന്നു. അത്തപ്പൂക്കളവും, ഓണപ്പാട്ടുകളും, ഓണാകളികളും, സമൃദ്ധമായ ഓണസദ്യയും ചേർത്തുവച്ച് ഓണത്തപ്പനെ വരവേൽറ്റു. 

ഡബ്ല്യൂ.എം.എഫ് വേൾഡ് മലയാളി ഫെഡറേഷൻ ഇറ്റലി നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫ്ലോറൻസ് യൂണിറ്റ് ആണ് 'ഡബ്ല്യൂ.എം.എഫ് കേരളീയം 2024' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചത്.

publive-image

ഡബ്ല്യൂ.എം.എഫ് ഇറ്റലി നാഷണൽ കോഡിനേറ്റർ ആനി അൽഫോൺസ് നേതൃത്വം നൽകി. ഡബ്ല്യൂ.എം.എഫ് ഫ്ലോറൻസ് യൂണിറ്റ് പ്രസിഡന്റ് കാതറിൻ മാടശ്ശേരി സ്വാഗതം ആശംസിച്ചു. നാഷണൽ കമ്മിറ്റി പ്രസിഡന്റ് ജോമോൻ തോമസ് അധ്യക്ഷവഹിച്ചു. 

തുടർന്ന് ഇന്ത്യൻ എംബസി സെക്രട്ടറി ലക്ഷ്മി സ്വാമിനാഥൻ, ഫ്ലോറൻസ് സ്കാൻഡിസിസി മേയർ ക്ലോഡിയ സെറെനി , ഫ്ലോറൻസ് സ്കാൻഡിസിസി ഡെപ്യൂട്ടി മേയർ യൂന കാശി സടെ എന്നിവർ ചേർന്നു ഡബ്ല്യൂ.എം.എഫ് കേരളീയം 2024ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. 

തുടർന്നുള്ള ആഘോഷ മേളങ്ങൾക്ക് നേതൃത്വം നൽകാൻ ഡബ്ല്യൂ.എം.എഫ് ഗ്ലോബൽ എക്സിക്യൂട്ടീവ് ലിജോ ജോസഫ്, ഡബ്ല്യൂ.എം.എഫ് യൂറോപ്പ് ബിസിനസ്‌ ഫോറം കോർഡിനേറ്റർ ബിജു തോമസ്, ഡബ്ല്യൂ.എം.എഫ് യൂറോപ്പ് റീജിയൻ വൈസ് പ്രസിഡന്റ്‌ ആതിര ശശികുമാർ,

ഡബ്ല്യൂ.എം.എഫ് ഇറ്റലി നാഷണൽ കമ്മിറ്റി സെക്രട്ടറി അജിത്ത് മോഹനൻ , ഡബ്ല്യൂ.എം.എഫ് ഇറ്റലി നാഷണൽ വൈസ് പ്രസിഡൻറ് മിനി, ഡബ്ല്യൂ.എം.എഫ് ഇറ്റലി നാഷണൽ കമ്മിറ്റി മലയാളം ഫോറം കോഡിനേറ്റർ ആന്റോ കണ്ണമ്പള്ളിയും, മറ്റ് ഡബ്ല്യൂ.എം.എഫ് ഇറ്റലി നാഷണൽ കമ്മിറ്റി പ്രവർത്തകരും ഒപ്പം കൂടി ഈ ആഘോഷരാവിന് നിറം പകർന്നു.

publive-image

തുടർന്ന് കേരളത്തിൻറെ തനത് കലാരൂപങ്ങളായ കഥകളിയും, തെയ്യവും, തിരുവാതിരയും, ഒപ്പനയും, മാർഗംകളിയും, നാടൻപാട്ടും, മലയാളം ചാപ്റ്ററിലെ കുഞ്ഞുമക്കൾ അണിയിച്ചിരിക്കിയ ഓണപ്പാട്ടും, മറ്റ് വിവിധ കലാരൂപങ്ങളെല്ലാം ഉൾപ്പെടുത്തി മനം കവരുന്ന കലാപരിപാടികൾ ഡബ്ല്യൂ.എം.എഫ് ഇറ്റലിയിലെ കലാകാരന്മാരും, കലാകാരികളും അവതരിപ്പിച്ചു.

കൂടെ കേരളത്തിൻറെ മുഴുവൻ തനതു രുചികളെയെല്ലാം ചേർത്തൊരുക്കിക്കൊണ്ട് മഹനീയമായ ഓണസദ്യയും വിളമ്പി. 

Advertisment