Advertisment

അയര്‍ലണ്ടില്‍ കേരളാ കോണ്‍ഗ്രസ് (എം) ജന്മദിന സമ്മേളനം

ജോസ് കെ. മാണി എം.പി. സമ്മേളനം ഫോണ്‍ വഴി ഉദ്ഘാടനം ചെയ്യും.

author-image
ഫിലിം ഡസ്ക്
New Update
3434434

മുള്ളിങ്കാര്‍: കേരളാ കോണ്‍ഗ്രസ് (എം) അറുപതാം ജന്മദിന സമ്മേളനം  കേരള പ്രവാസി കോണ്‍ഗ്രസി(എം)ന്റെ നേതൃത്വത്തില്‍ അയര്‍ലണ്ടിലെ മുള്ളിങ്കാറില്‍ ഒക്ടോബര്‍ 9ന് വൈകിട്ട് 6.30ന് നടക്കും.

Advertisment

പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. സമ്മേളനം ഫോണ്‍ വഴി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍.  ജയരാജ് എന്നിവര്‍ സന്ദേശം നല്‍കും. 

പ്രസിഡന്റ് രാജു കുന്നക്കാട്ട്, ജനറല്‍ സെക്രട്ടറി ഷാജി ആര്യമണ്ണില്‍, സെക്രട്ടറിമാരായ പ്രിന്‍സ് വിലങ്ങുപാറ, സണ്ണി പാലക്കാത്തടത്തില്‍, ജോര്‍ജ് കൊല്ലംപറമ്പില്‍, മാത്യൂസ് ചേലക്കല്‍, വൈസ് പ്രസിഡന്റ്  സെബാസ്റ്റ്യന്‍ കുന്നുംപുറം, ട്രഷറര്‍ സിറില്‍ തെങ്ങുംപള്ളില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. എല്ലാ പ്രവര്‍ത്തകരെയും അനുഭാവികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 089 4074925.

 

Advertisment