Advertisment

ഖാലിസ്ഥാനി ഭീകരന് 'ആദരാഞ്ജലി'; ഹർദീപ് സിംഗ് നിജ്ജാറിന് വേണ്ടി മൗനമാചരിച്ച് കനേഡിയൻ പാർലമെന്റ്‌; അതൃപ്തി അറിയിച്ച് ഇന്ത്യ

കഴിഞ്ഞ വർഷം ജൂൺ 18 ന് സറേയിലെ ഒരു ഗുരുദ്വാരയുടെ പാർക്കിംഗ് സ്ഥലത്ത് രണ്ട് അജ്ഞാതർ നിജ്ജറിനെ വെടിവച്ചു കൊല്ലുകയായിരുന്നു. News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | Canada

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
canada Untitledbi.jpg

ഡൽഹി: കൊല്ലപ്പെട്ട ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന് വേണ്ടി കനേഡിയൻ പാർലമെന്റ് മൗനമാചരിച്ച സംഭവത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. തീവ്രവാദത്തിന് രാഷ്ട്രീയ ഇടം നൽകുന്ന ഏത് നീക്കത്തെയും രാജ്യം എതിർക്കുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കി.

Advertisment

ഖാലിസ്ഥാനി പ്രവർത്തനങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗൗരവകരമായ വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ കാനഡ സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുള്ളതുമാണ്.

തീവ്ര ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കും രാഷ്ട്രീയ ഇടം നൽകുന്നത് അവസാനിപ്പിച്ച് കർശന നടപടിയെടുക്കണമെന്നാണ് ഇന്ത്യയ്ക്ക് പറയാനഉള്ളതെന്നും ജയ്‌സ്വാൾ വ്യക്തമാക്കി. 

കനേഡിയൻ ഹൈക്കമ്മീഷനിൽ ഞങ്ങൾ ശക്തമായി പ്രതിഷേധിച്ചു. ഇത്തരം കോടതികളോ ഒത്തുചേരലുകളോ ഒട്ടും സഹായകരമല്ല. ഞങ്ങൾ അത് ശക്തമായി അവരുമായി ചർച്ച ചെയ്യുകയും വിഷയത്തിൽ ഉചിതമായ നടപടിയെടുക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്- ജയ്‌സ്വാൾ പറഞ്ഞു.

കഴിഞ്ഞ വർഷം ജൂൺ 18 ന് സറേയിലെ ഒരു ഗുരുദ്വാരയുടെ പാർക്കിംഗ് സ്ഥലത്ത് രണ്ട് അജ്ഞാതർ നിജ്ജറിനെ വെടിവച്ചു കൊല്ലുകയായിരുന്നു. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന തരത്തിലുള്ള കാനഡയുടെ വാദങ്ങൾ ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിച്ചിരുന്നു.

Advertisment