Advertisment

ഓണ്‍ലൈന്‍ പാട്ട് മത്സരം; വിജയികളെ പ്രഖ്യാപിച്ച്‌ ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ കമ്മിറ്റി

ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ കമ്മിറ്റി ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ പാട്ട് മത്സര വിജയികളെ പ്രഖ്യാപിച്ചു

New Update
iycc riffa

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ കമ്മിറ്റി ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ പാട്ട് മത്സര വിജയികളെ പ്രഖ്യാപിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ ആദ്യ സ്ഥാനം ദേവാഞ്ചനയും, രണ്ടാം സ്ഥാനം ഫാത്തിമ അനസും കരസ്ഥമാക്കി.

Advertisment

ജൂനിയർ വിഭാഗത്തിൽ  പ്രോത്സാഹന സമ്മാനത്തിന് ആൻ മരിയയും, നിരഞ്ജന പി യും അർഹരായി.

സീനിയർ വിഭാഗത്തിൽ ആദ്യ സ്ഥാനത്തിന് അദിനാതും, രണ്ടാം സ്ഥാനത്തിന് പൂർണിമയും അർഹരായതായി ഐ.വൈ.സി.സി റിഫ ഏരിയ പ്രസിഡന്റ്‌ ഷമീർ അലി, സെക്രട്ടറി നസീഫ് കുറ്റ്യാടി, ട്രഷറർ തസ്‌ലീം തെന്നാടൻ എന്നിവർ അറിയിച്ചു.

പരിപാടിയുടെ സമ്മാന വിതരണം ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച പോന്നോണം 2024 വേദിയിൽ വെച്ച് ഐ.വൈ.സി.സി ദേശീയ ഭാരവാഹികളുടെയും, അതിഥികളുടെയും സാന്നിധ്യത്തിൽ വിതരണം ചെയ്തു.

പരിപാടി നടത്തിയ ഐ.വൈ.സി.സി റിഫ ഏരിയ കമ്മിറ്റിയെയും, മത്സരത്തിൽ വിജയിച്ചവരെയും, പങ്കെടുത്തവരെയും ഐ.വൈ.സി.സി ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.

Advertisment