ദോഹ: മഹത്തായ അമ്പതാം വർഷത്തിൽ എത്തി നിൽക്കുന്ന ഖത്തറിലെ ആദ്യത്തെ ഇന്ത്യൻ വിദ്യാലയമായ എം ഇ എസ് ഇന്ത്യൻ സ്കൂളിൻ്റെ പ്രധാന ആഘോഷ പരിപാടികൾക്ക് നാളെ തുടക്കമാകും.
ആഘോഷങ്ങളിൽ പങ്കുചേരാൻ നാട്ടിൽ നിന്നും വിവിധ ജിസിസി രാജ്യങ്ങളിൽ നിന്നും മുൻ ഖത്തർ പ്രവാസികളും എം.ഇ എസ് കുടുബാഗംങ്ങളും അടക്കം നിരവധി പേരാണ് ഖത്തറിൽ എത്തിചേർന്നിട്ടുള്ളത്.
ഇന്നലെ നടന്ന എം.ഇ എസ് കുടുബ സംഗമത്തിൽ എം ഇ എസ് ഇന്ത്യൻ സ്കൂൾ ഖത്തറിൽ തുടക്കം കുറിച്ചവരെ വേദിയിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രസിഡൻ്റ് ബി.എം സിദ്ധീഖിന്റെ അദ്ധ്യക്ഷതയിൽ ആദ്യ പുരസ്ക്കാരം അർപ്പിച്ച് മുൻ എം.ഇ.എസ് ഇന്ത്യൻ സ്ക്കൂൾ ഖത്തർ പ്രസിഡൻ്റും മുതിർന്ന ഖത്തർ പ്രവാസിയും വ്യവസായിയുമായ ഹൈദർ ഹാജിക്ക് സമർപ്പിച്ച് തുടക്കം കുറിച്ചു.
പരിപാടികളുടെ വിജയത്തിനായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഭരണ സമിതിയുടെ നേതൃത്വത്തിൽ പരിപാടികളുടെ വൻ വിജയത്തിനായി കുറ്റമറ്റ രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ചടങ്ങിൽ വിവിധ മേഘലയിലുള്ള പ്രമുഖർ സംബന്ധിക്കുന്നതായിരിക്കും. സ്ഥല പരിമിതിയുള്ളതിനാൽ നേരത്തെ തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും എത്തിചേരണമെന്ന് പ്രോഗ്രാം കമ്മറ്റി അഭ്യർത്ഥിച്ചു.