മനാമ: ബഹ്റൈനിൽ രണ്ട് ആഡംബര ഹോട്ടലുകൾ തുടങ്ങാൻ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (IHCL). പ്രശസ്തമായ താജ് ബ്രാൻഡിന് കീഴിലായിരിക്കും ബഹ്റൈനിലെ ഹോട്ടലുകൾ. ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡിന്റെ (ഇ.ഡി.ബി) ഇന്ത്യ സന്ദർശനവേളയിൽ ഇക്കാര്യത്തിലും ധാരണയായിട്ടുണ്ട്.
ഒന്നിലധികം മേഖലകളിലെ പ്രമുഖ ഇന്ത്യൻ കമ്പനികളിൽ നിന്ന് 33 ദശലക്ഷം ഡോളറിന്റെ നിക്ഷേപം ഉറപ്പിച്ചശേഷമാണ് സുസ്ഥിര വികസന മന്ത്രിയും ബഹ്റൈൻ ഇക്കണോമിക് ഡവലപ്മെന്റ് ബോർഡ് (ബഹ്റൈൻ ഇ.ഡി.ബി) ചീഫ് എക്സിക്യൂട്ടിവുമായ നൂർ ബിൻത് അലി അൽ ഖുലൈഫിന്റെ നേതൃത്വത്തിലുള്ള സംഘം മടങ്ങുന്നത്.
ഇന്ത്യക്കിടയിലുള്ള സാമ്പത്തിക, ബിസിനസ് ബന്ധങ്ങൾ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം ഇന്ത്യയിൽ ഒരാഴ്ച നീണ്ടുനിന്ന റോഡ്ഷോ നടത്തിയത്. മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ സംഘം സന്ദർശിക്കുകയും വ്യവസായികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു