Advertisment

ചൂട് പ്രതിരോധ ബോധവൽക്കരണം; പോസ്റ്റർ പ്രകാശനം ചെയ്ത് ഐ.വൈ.സി.സി മുഹറക് ഏരിയ കമ്മിറ്റി

New Update

മനാമ : ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബോധവൽക്കരണത്തിന്റെ ഭാഗമായി, ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറക് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇറക്കിയ സമ്മർ സേഫ്റ്റി ടിപ്സ് എന്ന പേരിലുള്ള ഡിജിറ്റൽ പോസ്റ്ററിന്റെ പ്രകാശന കർമ്മം ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് നിർവഹിച്ചു. 

Advertisment

ചൂട് പ്രതിരോധ ബോധവൽക്കരണം നടത്തി കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാൻ ഓരോ ഐ.വൈ.സി.സി പ്രവർത്തകനും മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

publive-image

ഐ.വൈ.സി.സി മുഹറക് ഏരിയ കമ്മിറ്റി തുടക്കം കുറിച്ച ബോധവൽക്കരണ പ്രവർത്തി ഏവർക്കും മാതൃക ആണെന്നും അദ്ദേഹം പ്രകാശന ശേഷം പ്രസംഗത്തിൽ പറഞ്ഞു.

publive-image

ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, ഏരിയ പ്രസിഡന്റ്‌ മണികണ്ഠൻ, ജനറൽ സെക്രട്ടറി നൂർ മുഹമ്മദ്‌, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ ഗംഗൻ മലയിൽ, ശിഹാബ് കറുകപുത്തൂർ, റിയാസ് പി. പി, ഏരിയ മെമ്പർ രാജൻ വടകര, തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു.

Advertisment