Advertisment

യുദ്ധവും സമാധാനവും സമന്വയിപ്പിച്ച സന്ദേശവുമായി 'പീസ്' ക്യാമ്പയിൻ പ്രകാശനം ചെയ്തു

New Update
G

മനാമ: മ്യൂസിക്കൽ ആൽബം, ചാരിറ്റി, പെയിന്റിങ്ങ് ഉൾക്കൊള്ളിച്ച പീസ് ക്യാമ്പയിന്റെ പ്രകാശനം കെസിഎ ഹാളിൽ വെച്ച് നടന്നു. ചടങ്ങിൽ പ്രശസ്തരായ എസ് വി ബഷീർ, ഷംസുദ്ധീൻ വെള്ളികുളങ്ങര, ഫിറോസ് തിരുവത്ര, അനീസ് വി, ശെമിലി പി ജോൺ എന്നിവർ സംബന്ധിച്ചു.

Advertisment

വിഖ്യാത ഉർദു കവി ഷാഹിദ് മീറിന്റെ കവിതയും വിഖ്യാത പാലസ്തീൻ കവി മഹ്മൂദ് ദർവീഷിന്റെ പ്രശസ്ത വരികളും കോർത്തിണക്കിയ 'പീസ്' ഗസലിന്റെ ഔട്ട്ലുക്ക് പോസ്റ്ററും ചടങ്ങിൽ പ്രദർശിപ്പിച്ചു.

യുദ്ധവും സമാധാനവും സമന്വയിപ്പിച്ച സന്ദേശമുൾക്കൊള്ളന്നതാണ് ആൽബം. യുദ്ധവും അധിനിവേശവും മനസ്സിലേൽപിക്കുന്ന ദുഃഖഭാരം മൂലം ഒരു കലാകാരൻ ദൈവവുമായി പ്രാർത്ഥനാ രൂപത്തിൽ സംവദിക്കുന്നതാണ് ആൽബത്തിന്റെ ഇതിവൃത്തം.

ഹാഷിം റഹ്മാനാണ് ഗാനത്തിന്റെ പുനരാവിഷ്ക്കാരവും ആലാപനവും ക്യാരക്ടറും ചെയ്തിരിക്കുന്നത്. ഹാരിസ് ഇക്കാച്ചു ഛായാഗ്രഹണവും കളറിംഗ് രാജേഷ് ജയകുമാറും നിർവ്വഹിച്ചു. ഓർക്കസ്ട്രേഷൻ സാന്റിയും റെക്കോർഡിംങ്ങ് ആന്റണിയും നിർവ്വഹിച്ചു.

ഗതകാല സ്മരണകളുണർത്തുന്ന വടകരയുടെ ഗസൽ-ഉർദു പാരമ്പര്യത്തെ കുറിച്ചും പീസ് ആൽബത്തിന്റെ സാമൂഹിക മാനങ്ങളെ കുറിച്ചും എസ് വി ബഷീർ പരാമർശിച്ചു. സാമൂഹ്യ ജീവിതത്തിൽ കലയുടെയും സാഹിത്യത്തിന്റെയും പ്രാധാന്യത്തെ കുറിച്ചും സമകാലിക ലോകത്ത് പീസ് അഥവാ സമാധാനം എന്ന വാക്ക് പോലും ഉദ്ഘോഷിക്കുന്ന കലാസൃഷ്ടികൾ മഹത്തരമാണെന്നും ഫിറോസ് തിരുവത്ര അഭിപ്രായപ്പെട്ടു.

സമാധാനവും സംഗീതവും ചാരിറ്റിയും സമന്വയിപ്പിക്കുന്ന ഉദ്യമങ്ങൾ തികച്ചും പ്രോൽസാഹനം അർഹിക്കുന്നതാണെന്ന് ശംസുദ്ധീൻ വെള്ളികുളങ്ങരയും കലയും രാഷ്ട്രീയവും പാടുകയും പറയുകയും ചെയ്യുന്നത് നിലവിലെ സാഹചര്യങ്ങളിൽ വെല്ലുവിളി നിറഞ്ഞതാണെങ്കിലും മഹത്തരമാണെന്ന് അനീസ് വി യും അഭിപ്രായപ്പെട്ടു.

വ്യക്തിപരമായി വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്ക് വെക്കുന്നതോടൊപ്പം സമാധാനം എന്ന ഏറ്റവും കാലിക പ്രാധാന്യമുള്ള ഏത് തരം ക്യാമ്പയിനുകളും പ്രതീക്ഷാനിർഭരമാണെന്നും ഷെമിലി പി ജോൺ അഭിപ്രായപ്പെട്ടു.

'പീസ്' ലോഗോ മുസ്തഫ മ്യൂസും പെയിന്റിംഗ് മുബി ഹാഷിം റഹ്മാനും ചെയ്തു. ആഷിതാ ഹാരിസ് സദസ്സ് നിയന്ത്രിച്ചു. 

Advertisment