Advertisment

പ്രവാസികള്‍ ബഹ്‌റൈനില്‍ നിന്ന് പോകുമ്പോള്‍ സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള കുടിശിക തീര്‍ക്കണം; നിര്‍ദ്ദേശം അംഗീകരിച്ച് മന്ത്രിതല സമിതി

ബഹ്‌റൈനില്‍ നിന്ന് പ്രവാസികള്‍ക്ക് പുറത്തേക്ക് പോകണമെങ്കില്‍ സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള തുക നല്‍കണം

New Update
bahrain11

മനാമ: ബഹ്‌റൈനില്‍ നിന്ന് പ്രവാസികള്‍ക്ക് പുറത്തേക്ക് പോകണമെങ്കില്‍ സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള തുക നല്‍കണം. ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശം കാബിനറ്റിലെ മന്ത്രിതല സമിതി അംഗീകരിച്ചു.

Advertisment

വിമാനത്താവളം, കിങ് ഫഹദ് കോസ്‌വേ, ഖലീഫ തുറമുഖം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ രാജ്യം വിടാന്‍ ശ്രമിക്കുമ്പോള്‍ പുതിയ ലിങ്കിംഗ് സംവിധാനം വഴി കുടിശികകള്‍ ബാക്കിയുണ്ടോ എന്ന് മനസിലാക്കാനാകും. പാസ്‌പോര്‍ട്ടോ, സിപിആറോ കൊടുക്കുമ്പോള്‍ പുതിയ സ്മാര്‍ട്ട് സിസ്റ്റം വഴിയും ഇക്കാര്യങ്ങള്‍ അറിയാനാകും.

വിസ പുതുക്കല്‍, താമസവുമായി ബന്ധപ്പെട്ടുള്ള മറ്റ് സേവനങ്ങള്‍ തുടങ്ങിയ ലഭ്യമാകുന്നതിനും കുടിശികകള്‍ തീര്‍ക്കേണ്ടതുണ്ട്. പ്രവാസികള്‍ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട തുക ഏകദേശം 41 ലക്ഷം ദിനാറായതായി കാപിറ്റല്‍ ട്രസ്റ്റീസ് അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രവാസികള്‍ക്ക് യാത്രാ ടിക്കറ്റ് നല്‍കുന്നതിന് മുമ്പായി, കുടിശികയുമായി ബന്ധപ്പെട്ട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റോ, ഇ-ഡോക്യുമെന്റോ ആവശ്യപ്പെടാന്‍ ട്രാവല്‍ ഏജന്റുമാര്‍ക്കും ഓണ്‍ലൈന്‍ ടിക്കറ്റ് ദാതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് കാപിറ്റല്‍ ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ഖുലൂദ് അല്‍ ഖത്താന്‍ പറഞ്ഞു.

ബഹ്‌റൈനിലേക്ക് വീണ്ടും മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഭാഗികമായി കുടിശിക തീര്‍ക്കാന്‍ അവസരം നല്‍കണം. എന്നാല്‍ സ്‌പോണ്‍സര്‍ ബാക്കി തുകയ്ക്ക് ഗ്യാരണ്ടി നില്‍ക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Advertisment