Advertisment

ഫുഡ് സർവീസ് എക്വിപ്മെന്റ് മേഖലയിലെ ലോകോത്തര ബ്രാൻഡ് 'പാരമൗണ്ട്' ഇനി ബഹ്‌റൈനിലും; ആഗോള തലത്തിൽ മുൻനിരയിലുള്ള പാരമൗണ്ട് എഫ്.എസ്.ഇ ബഹ്‌റൈനിലെ ടൂബ്ലിയിൽ പ്രവർത്തനമാരംഭിക്കുന്നു

New Update
paramount bahrain

മനാമ: കൊമേർഷ്യൽ കിച്ചൻ മേഖലയിലും ഭക്ഷ്യസേവന ഉപകരണങ്ങളിലും ആഗോള തലത്തിൽ മുൻനിരയിലുള്ള പാരമൗണ്ട് ഫുഡ് സർവീസ് എക്യുപ്‌മെൻ്റ് സൊല്യൂഷൻസ്, ബഹ്‌റൈനിൽ ടൂബ്ലിയിൽ ആദ്യ ഷോറൂം തുറക്കുകയാണ്.

Advertisment

ഈ നേട്ടം അടയാളപ്പെടുത്താൻ വിശിഷ്ട അതിഥികളെയും വ്യവസായ പ്രമുഖരെയും ഓഹരി ഉടമകളെയും ഒരുമിച്ചു കൊണ്ടുവരുന്ന പരിപാടി മനാമയിലെ ഡൗണ്ടൗൺ റൊട്ടാനയിൽ നടന്നു.

നവംബർ 19 ചൊവ്വാഴ്ച മാനേജിങ് ഡയറക്ടർ കെ. വി ഷംസുദ്ദീൻ വിളിച്ചു ചേർത്ത 'ഫൗണ്ടേഴ്സ് ഡിന്നർ' എന്ന അത്താഴവിരുന്ന് ശ്രദ്ധേയമായി. സൽക്കാരത്തിൽ സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ്സ് നേതാക്കൾ, ഹോസ്പിറ്റാലിറ്റി, ഫുഡ് സർവീസ് മേഖലകളിലെ വിദഗ്ധർ എന്നിവർ പങ്കെടുത്തു.

“ഭക്ഷ്യസേവനത്തിൻ്റെ ഭാവി: ഇന്നൊവേഷനുകൾ, വെല്ലുവിളികൾ, പ്രാദേശിക വളർച്ച” എന്ന തലക്കെട്ടിൽ നടന്ന ഒരു പാനൽ ചർച്ചയായിരുന്നു ഇവൻ്റിൻ്റെ പ്രധാന സവിശേഷത. ആഗോള ബ്രാൻഡുകളിൽ നിന്നുള്ള വ്യക്തികളും ഇതിനെക്കുറിച്ചുള്ള വിലയേറിയ അഭിപ്രായങ്ങൾ പങ്കുവെച്ചു.

ക്ലൗഡ് കിച്ചണുകളുടെയും ഡിജിറ്റൽ ഫസ്റ്റ് മോഡലുകളുടെയും ഉയർച്ച, സുസ്ഥിരവും ഊർജ-കാര്യക്ഷമവുമായ അടുക്കള ഉപകരണങ്ങളിലെ നവീകരണങ്ങൾ, ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ ഉൽപ്പാദന വ്യവസായങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റൽ, മിഡിൽ ഈസ്റ്റ് ഭക്ഷ്യ സേവന വിപണിയിൽ വളർച്ചയ്ക്കുള്ള അവസരങ്ങൾ എന്നിവയായിരുന്നു പ്രധാന ചർച്ചാ വിഷയം. 

പാരാമൗണ്ട് ബഹ്‌റൈൻ ലോഞ്ചിനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും മാനേജിംഗ് ഡയറക്ടർ കെ.വി. ഷംസുദ്ധീൻ, ജനറൽ മാനേജർ ഡാനിയൽ ടി. സാം, ഡയറക്റ്റര്മാരായ ഹിഷാം ഷംസുദ്ദീൻ, അമർ ഷംസുദ്ദീൻ, ക്ലയന്റ് റിലേഷൻസ് സ്പെഷ്യലിസ്റ്റ് വിജയ് ഉണ്ണികൃഷ്ണൻ എന്നിവർ ബഹ്‌റൈൻ ഡൗൺടൗൺ റൊട്ടാനയിൽ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

റേഷനൽ, നുവോവ സിമോനെല്ലി, റോബോട്ട് കൂപ്പെ എന്നിവയുൾപ്പെടെ 300-ലധികം ആഗോള ബ്രാൻഡുകൾ പാരമൗണ്ട് എഫ്എസ്ഇയുമായി സഹകരിച്ചു. പുതിയ റീട്ടെയിൽ ഷോറൂം നവംബർ 20-ന് ടുബ്ലിയിൽ  തുറക്കും (അൽ അമ്മാരിയ സെൻ്റർ ബിൽഡിംഗ് - 169 എ, അവന്യൂ-7 ബ്ലോക്ക്, ടുബ്ലി)

വിവിധ സ്ഥലങ്ങളിലെ ഭാവി പ്രവർത്തന പദ്ധതികളും വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. 

ഘട്ടം 1

  • ബഹ്‌റൈനിൽ സെയിൽസ് ഔട്ട്‌ലെറ്റ്. 
  • ഖത്തർ  ഇൻ്റഗ്രേറ്റഡ് ഫെസിലിറ്റി
  • ഉപഭോക്തൃ അനുഭവ കേന്ദ്രം 
  • സെൻട്രൽ  വെയർഹൗസ്
  • ജീവനക്കാരുടെ താമസം
    സ്ഥലം - ബിർകത്ത് അൽ അവമീർ. ദോഹ

ഘട്ടം 2

  • കൊച്ചി, ഇന്ത്യ
  • ഉമ്മുൽ ഖുവൈൻ, യു.എ.ഇ 

ഘട്ടം 3

  • തിരൂർ (ഇന്ത്യയിലെ പാരാമൗണ്ട് മാനേജ്‌മെൻ്റ് ഗ്രൂപ്പിൻ്റെ ഹോം ടൗൺ)
  • നിർമ്മാണ യൂണിറ്റ്
  • റീട്ടെയിൽ അനുഭവ കേന്ദ്രം

300 ലധികം ലോകോത്തര ബ്രാൻഡുകൾ, ബേക്കറി, റെസ്റ്റോറന്റ്, കിച്ചൻ, ഗ്രോസറി, എക്വിപ്മെന്റുകളായി അവതരിപ്പിച്ചു കൊണ്ടാണ് 36 വർഷമായി ഗൾഫ് മേഖലയിൽ പാരാമൗണ്ട് സജീവ സാന്നിധ്യമായി തുടരുന്നത്. പാരാമൗണ്ട് എഫ്എസ്ഇ പുതിയ ബഹ്‌റൈൻ ഷോറൂം ഭക്ഷ്യ സേവന വ്യവസായത്തിലെ മികവ്, സുസ്ഥിരത, ഉപഭോക്തൃ ബന്ധം എന്നിവ കൂടുതൽ ദൃഢമാക്കുന്നു.

Advertisment