ബഹ്റൈന്‍: കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത് ഫെഡറേഷന്‍ കപ്പ് നാടന്‍ പന്തുകളി ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം നാളെ ഉച്ചയ്ക്ക് 2.30ന് അല്‍ അഹലി ക്ലബ് മൈതാനിയില്‍ ആരംഭിക്കും.
ഫൈനല്‍ മത്സരത്തിന്റെ ഉദ്ഘാടനം ബഹ്റൈന്‍ പ്രതിഭാ പ്രസിഡന്റ് ബിനു മണ്ണില്‍ നിര്‍വ്വഹിക്കും. വിജയികള്‍ക്ക് കെ.ഇ. ഈശോ ഈരേച്ചേരില്‍ ഏവര്‍ റോളിംഗ് ട്രോഫിയും, എബ്രഹാം കോര്‍എപ്പിസ്‌ക്കോപ്പ കരിമ്പനത്തറ മെമ്മോറിയല്‍ ഏവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും, രണ്ടാം സ്ഥാനക്കാര്‍ക്ക് എം.സി. കുരുവിള മണ്ണൂര്‍ മെമ്മോറിയല്‍ ഏവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കും. ടൂര്‍ണമെന്റിലെ മികവുറ്റ താരങ്ങള്‍ക്ക് വ്യക്തിഗത സമ്മാനങ്ങളും നല്‍കും.
സമാപന സമ്മേളനം എച്ച്.ഇ. മുഹമ്മദ് ഹുസൈന്‍ അല്‍ ജനഹി എം. പി. ഉദ്ഘാടനം ചെയ്യും. ബഹ്റൈന്‍ സെന്റ് പീറ്റേഴ്‌സ് ഇടവക വികാരി റവ. ഫാ. ജോണ്‍സ് ജോണ്‍സണ്‍ മുഖ്യ അഥിതി ആയിരിക്കും.
ഐ.വൈ.സി. ഇന്റര്‍നാഷണല്‍, ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ബേസില്‍ നെല്ലിമറ്റം, സാമൂഹ്യ പ്രവര്‍ത്തകരായ സെയ്ദ് ഹനീഫ്, തോമസ് ഫിലിപ്പ്, ബി.കെ.എന്‍.ബി.എഫ്. ചെയര്‍മാന്‍ റെജി കുരുവിള, ആക്റ്റിങ് പ്രസിഡന്റ് സൈജു ചാക്കോ തോമസ്, സെക്രട്ടറി നിഖില്‍ തോമസ്, മുന്‍ സെക്രട്ടറി സാജന്‍ പൊന്‍പള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ഫൈനല്‍ മത്സരത്തിലെ വിജയികള്‍ക്കും തരങ്ങള്‍ക്കും വിശിഷ്ട അതിഥികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്നും ഫെഡറേഷന്‍ കപ്പ് ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ ബിജു കൂരോപ്പട അറിയിച്ചു.