നാല്‍പ്പത്തിയൊന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓസ്ട്രിയ സന്ദര്‍ശനം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വിയന്നയിലെത്തിയത്.
റഷ്യയില്‍ രണ്ടു ദിവസം സന്ദര്‍ശനം നടത്തി പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ അടക്കമുള്ളവരുമായി ചര്‍ച്ചകളും നടത്തിയ ശേഷം മോസ്കോയില്‍ നിന്നാണ് മോദി വിയന്നയിലെത്തിയത്. 1983ല്‍ ഇന്ദിര ഗാന്ധിയാണ് ഇതിനു മുന്‍പ് ഓസ്ട്രിയ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി.
ഇരു രാജ്യങ്ങളും അതീവ പ്രാധാന്യത്തോടെയാണ് സന്ദര്‍ശനത്തെ കാണുന്നത്. മോദി ബുധനാഴ്ച ഓസ്ട്രിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലനെ സന്ദര്‍ശിക്കുകയും ചാന്‍സലര്‍ കാള്‍ നെഹാമറുമായി ചര്‍ച്ച നടത്തുകയും ചെയ്യും.
പ്രധാനമന്ത്രിയും ചാന്‍സലറും ഇന്ത്യയിലെയും ഓസ്ട്രിയയിലെയും വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്യും. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച തുടങ്ങിയ മൂല്യങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയാണെന്ന് ഓസ്ട്രിയന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി മോദി പറഞ്ഞു.