Advertisment

വിയന്നയിൽ അന്താരാഷ്ട്ര വോളിബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ച് മലയാളി അസോസിയേഷൻ

New Update
football champions

വിയന്ന: ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിരുന്നു വിയന്ന മലയാളി അസോസിയേഷൻ അന്താരാഷ്ട്ര വോളിബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കായിക പ്രേമികകൾക്ക് ആവേശം പകർന്ന് വിയന്ന മലയാളി അസോസിയേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര വോളിബോൾ ടൂർണമെൻ്റിൻ്റെ കലാശ പോരാട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ള പാലാ സിക്സസിന് ത്രസിപ്പിക്കുന്ന വിജയം.

Advertisment

football tournament-2

നിറഞ്ഞു കവിഞ്ഞ ഗാലറിയെ സാക്ഷിയാക്കി രണ്ടു ഗ്രൂപ്പുകളിലായി പത്തോളം ടീമുകൾ പ്രാദമിക മത്സരങ്ങൾ പൂർത്തിയാക്കി. സെമി ഫൈനലിൽ യു.കെ യിൽനിന്നുള്ള ലിവർപൂളിനെ തോൽപ്പിച്ച് ഇംഗ്ലണ്ടിൽ നിന്നുള്ള ബിർമ്മിംഗ്ഹാം ഗ്രൂപ്പ് എയിൽ ഫൈനലിൽ പ്രവേശിച്ചപ്പോൾ ഓസ്ട്രേലിയയിൽ നിന്നുള്ള ഓസ്സി ഇന്ത്യൻ സ്പോർസ് ക്ലബിനെ തോൽപ്പിച്ച് ഇന്ത്യയിൽ നിന്നുള്ള പാലാ സിക്സസ് ബി ഗ്രൂപ്പിൽനിന്ന് ഫൈനലിൽ പ്രവേശിച്ചു.

football tournament-3

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിപിൻ ജോർജിൻ്റെ നേതൃത്വത്തിൽ ഇറങ്ങിയ പാലാ സിക്സസ് മിന്നും പ്രകടനം കൊണ്ട് ആദ്യ സെറ്റ് സ്വന്തമാക്കി. വീറും വാശിയുമേറിയ രണ്ടാം സെറ്റിൽ ബിർമ്മിംങ്ങ്ഹാം അഴിഞ്ഞാടിയപ്പോൾ വിജയം ബിർമ്മിംങ്ങ്ഹാമിൻ്റെ പക്ഷത്തായിരുന്നു. അളന്നു കുറിച്ച പാസ്സുകളും തീ പാറുന്ന ഷോർട്ടുകളും കറയറ്റ പ്ലെയിസിംങ്ങുകളും കൊണ്ട് ഇഞ്ചോടിഞ്ച് പോരാടിയ മൂന്നാം സെറ്റിൽ ത്രസിപ്പിക്കുന്ന വിജയം പാലാ സിക്സസ് സ്വന്തമാക്കി.

football tournament-4

കളിയുടെ ആവേശത്തിനൊപ്പം കാണികൾക്ക് കമൻ്ററി ആവേശം പകർന്ന് കമൻ്ററി ബോക്സിന്  വിപിൻ കുടിയിരിക്കൽ മാത്യൂസ് ചിറയിൻകാല എന്നിവർ നേതൃത്വം കൊടുത്തു. ടൂർണമെൻ്റ് വിജയികൾക്ക് മലയാളി അസോസിയേഷൻ്റെ പ്രദമ പ്രസിഡൻ്റ് ജോസ് കിഴക്കേക്കരയുടെ മെമ്മോറിയൽ ട്രോഫിയും കാഷ് പ്രൈസും നൽകി.

football tournament-5

യഥാക്രമം രണ്ടും മൂന്ന് സ്ഥാനക്കാർക്ക് ജെറി മെമ്മോറിയൽ, ലിൻസ് പിടക്കുടി മെമ്മോറിയൽ ട്രോഫിയും കാഷ് പ്രൈസും നൽകി. പാലാ സിക്സസിൽ നിന്നും ബസ്റ്റ് ലിഫ്റ്റർ ആയി ജനീഷ് ജോർജ് നും ബസ്റ്റ് അറ്റാക്കറായി വിപിൻ ജോർജി നും ട്രോഫികൾ സമ്മാനിച്ചു. ബസ്റ്റ് ഓൾറൗണ്ടർ ട്രോഫി മാൾട്ടയിൽ നിന്നുള്ള കാർഡിഫ് ടീം അംഗം ബിനീഷ് അർഹനായി.

football tournament-6

കളി മികവുകൊണ്ടും കാണികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ഈ അന്താരാഷ്ട്ര ടൂർണ്മെൻ്റ് വിയന്ന മലയാളി അസോസിയേഷൻ്റെ ചരിത്രത്തിൻ്റെ ഭാഗമായി മാറി എന്ന് പ്രസിഡൻ്റ് സുനീഷ് മുണ്ടിയാനിക്കൽ അറിയിച്ചു.

സ്പോർട്സ് ക്ലബ്‌ സെക്രട്ടറി രഞ്ജിത് കുറുപ്പ്,  വൈസ് പ്രസിഡന്റ്‌ ബാബു പോൾ തട്ടിൽ എന്നിവർ ടൂർണമെൻ്റിന് നേതൃത്വം കൊടുത്തു. ഈ ടൂർണമെൻ്റ് വിജയകരമാക്കുവാൻ പ്രധാന പങ്കുവഹിച്ച ടൂർണമെൻ്റ് കോ ഓർഡിനേറ്റർ ലിൻറ്റോ പാലക്കുടിക്കും ഒപ്പം നിന്നു സഹായിച്ച മറ്റെല്ലാ കമ്മറ്റി അംഗങ്ങൾക്കും ജനറൽ സെക്രട്ടറി സോണി ജോസഫ് ചേന്നങ്കര നന്ദി അറിയിച്ചു.

Advertisment