Advertisment

ഓസ്‌ട്രേലിയയില്‍ വീടിന് തീപിടിച്ച് മലയാളി നഴ്‌സിന് ദാരുണാന്ത്യം

ഡുബ്ബോ ഹോസ്പിറ്റലിലെ നഴ്സായിരുന്നു ഷെറിന്‍. ഗുരുതരാവസ്ഥയിൽ ഡുബ്ബോ ഹോസ്പിറ്റലിൽ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

author-image
ന്യൂസ് ബ്യൂറോ, ഓസ്ട്രേലിയ
Updated On
New Update
sherin jakson

സിഡ്‌നി: ഓസ്ട്രേലിയയിൽ വീടിന് തീ പിടിച്ച് മലയാളി നഴ്സ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിനി ഷെറിൻ ജാക്സനാണ് (34) മരിച്ചത്.  പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി റ്റെക്സ്റ്റയിൽ എഞ്ചിനീയറായ ജാക്ക്സന്റെ ഭാര്യയാണ് ഷെറിൻ.

Advertisment

ഡുബ്ബോയിലാണ് ഇവര്‍ താമസിക്കുന്നത്. വീടിന് തീപിടിച്ച സമയത്ത് ജാക്‌സണ്‍ ജോലി സംബന്ധമായി പുറത്തായിരുന്നു. രണ്ട് നിലകളുള്ള വീട്ടിൽ ഷെറിൻ മാത്രമാണ് ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്നിശമന സേനാംഗത്തിനും പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്.

ഡുബ്ബോ ഹോസ്പിറ്റലിലെ നഴ്സായിരുന്നു ഷെറിന്‍. ഗുരുതരാവസ്ഥയിൽ ഡുബ്ബോ ഹോസ്പിറ്റലിൽ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Advertisment