Advertisment

ഓസ്ട്രേലിയയില്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്

New Update
hfbdjfb
മെല്‍ബണ്‍: പതിനാറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങി ഓസ്ട്രേലിയ. ഈ വര്‍ഷം തന്നെ തീരുമാനം നടപ്പിലാക്കിയേക്കും. സമൂഹമാധ്യമങ്ങള്‍ കുട്ടികളെ ദോഷകരമായി സ്വാധീനിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ഫെയ്സ്ബുക്ക്, ഇന്‍സ്ററഗ്രാം, ടിക്ടോക് എന്നിവയില്‍ ലോഗിന്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ പ്രായം നിശ്ചയിക്കാനാണ് ഓസ്ട്രേലിയ ഒരുങ്ങുന്നതെന്ന് പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് പറഞ്ഞു.

കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കള്‍ നിരന്തരമായി പരാതികള്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ നിയമപരമായി പരിഹാരം കാണാനുള്ള ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ നീക്കം .
Advertisment