Advertisment

ഓസ്‌ട്രേലിയയിലെ പരുമല പെരുന്നാളിന് സമാപനം: നൂറുകണക്കിന് വിശ്വാസികളുടെ സംഗമ ഭൂമിയായി ഗോൾഡ് കോസ്റ്റ് പെരുന്നാൾ

New Update
parumala perunal australia-4

ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻന്‍റിൻ്റെ പരുമല എന്ന് അറിയപ്പെടുന്ന ഗോള്‍ഡ് കോസ്റ്റ് സെൻ്റ് ഗ്രീഗോറിയോസ് മലങ്കര  ഓർത്തഡോക്സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 121 -ാം ഓർമ്മ പെരുന്നാള്‍ ആഘോഷിച്ചു. 

Advertisment

parumala perunal australia-5

ഓസ്ട്രേലിയയിലെ മുതിർന്ന വൈദികനും സിഡ്‌നി കത്തീഡ്രലിൻ്റെ വികാരിയുമായ തോമസ് വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പയുടെ മുഖ്യകാർമ്മികത്വത്തിലും നിരവധി വൈദികരുടെ സഹ കാർമ്മികത്വത്തിലും സമീപ പ്രദേശത്തുള്ള സഹോദര ഇടവകയിലെ ജനങ്ങളുടെ പങ്കാളിത്തത്തോടെയുമാണ് പെരുന്നാള്‍ ശുശ്രൂഷകള്‍ നടന്നത്. 

parumala perunal australia-3

പെരുന്നാളിനോട് അനുബന്ധിച്ച്  സൺഷൈൻ കോസ്റ്റ്  സെൻ്റ് മേരീസ് ദേവാലയത്തില്‍ നിന്നും വിശുദ്ധ കുര്‍ബാനക്ക് ശേഷം  വികാരി റവ ഫാ ഷിനു ചെറിയാൻ വർഗീസ് പ്രാർത്ഥിച്ചു ആശീർവദിച്ചു ആരംഭിച്ച ദീപശിഖ പ്രയാണം ബ്രിസ്ബേൻ സെൻ്റ് ജോർജ്ജ് ഇന്ത്യൻ  ഓർത്തഡോക്സ് ചർച്ച്, ബ്രിസ്ബേൻ നോർത്ത് വെസ്റ്റ് സെൻ്റ് പീറ്റേർസ് ആൻ്റ് സെൻ്റ് പോൾസ് മലങ്കര ഓര്‍ത്തഡോക്സ് ചർച്ച് എന്നീ ദേവാലയങ്ങളിൽ പ്രാര്‍ത്ഥനകള്‍ നടത്തി ഗോള്‍ഡ് കോസ്റ്റ് സെൻ്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ എത്തിയ ദീപശിഖ പ്രൗഢഗംഭീരമായി സ്വീകരിക്കുകയും ചെയ്തു. 

parumala thirunal australia

ദീപശിഖയിൽ നിന്നും പകര്‍ന്ന തീനാളം മദ്ബഹായിൽ തിരി തെളിയിച്ചു. പെരുന്നാള്‍ ശുശ്രൂഷകൾക്ക് വിശുദ്ധ കുർബ്ബാനാനന്തരം  കൊടിയേറ്റോടുകൂടി തുടക്കം കുറിച്ചു. 

parumala perunal australia

പരിശുദ്ധ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ചു പെരുന്നാള്‍ ശുശ്രൂഷയിൽ ഗോള്‍ഡ് കോസ്റ്റ്, ബ്രിസ്ബെൻ, ഇപ്‌സ്‌വിച്, സൺഷൈൻ കോസ്റ്റ്, ട്വീഡ് ഹീഡ്സ് പ്രദേശത്തുള്ള അനേകം വിശ്വാസികൾ  നേര്‍ച്ച കാഴ്ചകളോടുകൂടി സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു.

perumala perunal australia

Advertisment