Advertisment

കണ്ണുകൾ മൂടിക്കെട്ടി നൂറ്റി എഴുപത് ഗാനങ്ങൾ പിയാനോയിൽ വായിച്ച്   ലോക റെക്കോർഡിൽ ഇടം പിടിച്ചു

New Update
3

സിഡ്നി :ഓസ്ട്രേലിയയിലെ സിഡ്നി മാസ്റ്റർ പിയാനോ ഇൻസ്റ്റിറ്റ്യൂട്ടിൽ 2023 ഓഗസ്റ്റ് 30ന് നടന്ന പരിപാടിയിൽ ഇൻഡോനേഷ്യയിലെ ജക്കാർത്ത സ്വദേശിയായ  ജെഫ്രി സെയിറ്റ്വാൻ ആണ് "  മെമ്മറൈസിംഗ് സോങ്സ് വൈൽ പ്ലെയിംഗ് പിയാനോ നോൺ സ്റ്റോപ്പ് ബ്ലൈൻഡ്  ഫോൾഡഡ് ഫോർ ദി ലോങ്ങസ്റ്റ് ടൈം ഇൻ ദ വേൾഡ്
 " എന്ന കാറ്റഗറിയിൽ യു.ആർ.എഫ് ലോക റെക്കോർഡ് ബുക്കിൽ ഇടം നേടിയത്.
പരിപാടി ഇൻഡോനേഷ്യൻ കേൺസിലേറ്റ് ജനറൽ വേദി കുമിയ ബുവാന ഉദ്ഘാടനം ചെയ്യ്തു.

Advertisment

ഇൻഡോനേഷ്യൻ പീപ്പിൾസ് കോൺസുലേറ്റ് അസംബ്ലി ചെയർമാൻ എച്ച്. ബാംബാങ്ക് സൊസൈത്തിയോ അധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. ഫാസ്ലി ജലാൽ , പ്രെഫ.ഡോ. എസ് മാർഗ്ഗിയാൻറി ,  ഡോ. എച്ച്. സന്ധ്യാഗ, എന്നിവർ ക്ഷണിതാക്കളായും അഡ്വ. സീമ ബാലസുബ്രമണ്യം , മാലതി മാധവൻ എന്നിവർ യു.ആർ. എഫ് അഡ് ജുഡിക്കറ്റർമാരായും പങ്കെടുത്തു. നൂറ്റി എഴുപത് ഗാനങ്ങളാണ് ജെഫ്രി കണ്ണുകൾ മൂടി കെട്ടി പിയാനോയിൽ വായിച്ചത്.

 യു.ആർ.എഫ് ഓസ്ട്രേലിയൻ ജൂറി ഹെഡ് ജോയ് കെ.മാത്യുവിന്റെ ശിപാർശ പ്രകാരം ജൂറിയംഗങ്ങളായ ഡോ. ഗ്രാൻഡ് മാസ്റ്റർ ബർനാഡ് ഹോലെ, ഗിന്നസ് സുവോദീപ് ചാറ്റർജീ, ഗിന്നസ് സുനിൽ ജോസഫ് , ഗിന്നസ് രക്ഷണ കുമാർ റായ്, ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവരടങ്ങിയ സമതിയാണ് റിക്കാർഡ് അപേക്ഷ പരിശോധിച്ച് അനുമതി നൽകിയത്.

Advertisment